പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി

പേസ്റ്റൽ സാരിയിൽ മനോഹരിയായി നിത അംബാനി
May 10, 2025 03:15 PM | By Athira V

( www.truevisionnews.com ) വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളുമണിഞ്ഞ് പൊതുച്ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ആ ആഢംബരത്തേക്കാളുപരി താനെന്ന വ്യക്തിയെ ഹൈലറ്റ് ചെയ്യാൻ നിത അംബാനി എന്ന കോടീശ്വരിക്ക് നന്നായറിയാം.

ഇക്കുറി മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന വേവ്സ് 2025 ഉച്ചകോടിയിൽ പങ്കെടുത്തപ്പോഴും ഫാഷൻ സ്റ്റേറ്റ്മെന്റിലൂടെ നിത ഉറപ്പിക്കാൻ ശ്രമിച്ചത് ആ കാര്യമാണ്. പേസ്റ്റൽ നിറത്തിലുള്ള ബനാറസി സാരിയാണ് ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമാകാനായി അവർ തിരഞ്ഞെടുത്തത്.

സാരിയണിയാൻ ഏറെയിഷ്ടമുള്ള നിത വിവിധ ചടങ്ങുകളിൽ വ്യത്യസ്തമായ ഡ്രേപിങ് രീതിയും പരീക്ഷിക്കാറുണ്ട്. വിശാലമായ സ്വർണ ബോർഡറും മൾട്ടി-കളർ ഫ്ലോറൽ എംബ്രോയിഡറിയും സാരിയുടെ ആഡംബരത്തെ എടുത്തു കാട്ടുന്നതായിരുന്നു. സാരിയുടെ മുന്താണി പ്ലീറ്റുകളായി അടുക്കി കുത്തിവയ്ക്കാതെ അലസമായി തോളിലേക്ക് വിടർത്തിയിട്ടത് സാരിയുടെ മനോഹാരിതയെ കൂടുതൽ എടുത്തു കാട്ടി. സാരിയുടെ അതേ നിറത്തിലുള്ള ബ്ലൗസ് നിതയുടെ സാരി ലുക്കിനെ പൂർണമാക്കി.

സാരിക്കാപ്പം സ്റ്റേറ്റ്മെന്റ് ജ്വല്ലറിയായി നിത തിരഞ്ഞെടുത്തത് വജ്രക്കമ്മലുകളും ചുവന്ന മാണിക്യങ്ങൾ പതിച്ച വജ്ര നെക്‌ലസുകളുമായിരുന്നു. നെക്‌ലസിന്റെ അറ്റത്ത് ആഢംബരം വിളിച്ചോതുന്ന വലിയ വജ്രലോക്കറ്റും അണിഞ്ഞിരുന്നു. വസ്ത്രധാരണത്തിന് യോജിച്ച ആക്സസറിയായി നിത കൈയിൽ കരുതിയിരുന്നത് ബീജ് പൊട്ട്ലി ബാഗായിരുന്നു.

വസ്ത്രധാരണത്തിൽ ആഢംബരം മുന്നിട്ടു നിന്നപ്പോൾ മേക്കപ്പിൽ മിതത്വം കാട്ടാൻ നിത ശ്രദ്ധിച്ചു. ന്യൂഡ് ഐഷാഡോയും ലിപ്സ്റ്റിക്കുമണിഞ്ഞ് മിതമായ രീതിയിൽ മുഖത്തും കണ്ണുകളിലും മേക്കപ് ചെയ്തെത്തിയ നിത പൂക്കളാൽ അലങ്കരിച്ച മുടിയിൽ പാർട്ടഡ് ബൺ ഹെയർസ്റ്റൈലാണ് തിരഞ്ഞെടുത്തത്. രാജകീയ ലുക്കിനു മോടി കൂട്ടാൻ ചുവന്ന നിറത്തിലൊരു പൊട്ടും അണിഞ്ഞിരുന്നു.


Nita Ambani looks beautiful pastel saree

Next TV

Related Stories
 പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

May 4, 2025 10:38 PM

പിറന്നാള്‍ ആഘോഷമാക്കി; ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ മകള്‍

ഫ്‌ളോറല്‍ ഗൗണില്‍ സുന്ദരിയായി നാദിര്‍ഷയുടെ...

Read More >>
'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

Apr 28, 2025 11:15 AM

'മോഡേണ്‍ ഔട്ട്ഫിറ്റില്‍ മാത്രമല്ല സാരിയിലും 'ക്യൂട്ട് ഗേളാ'ണ്; പുതിയ പോസ്റ്റുമായി അനന്യ

സാരിയും സല്‍വാറും അണിഞ്ഞ് ട്രഡീഷണല്‍ ലുക്കിലാണ് താരം പ്രൊമോഷനുകള്‍ക്ക്...

Read More >>
മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

Apr 25, 2025 05:13 PM

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ്...

Read More >>
Top Stories










Entertainment News