(truevisionnews.com) രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണ് മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാർലമെന്റിൽ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ പാക് പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഇന്ത്യ ടുഡേ ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

“മദ്രസകളെയോ മദ്രസ വിദ്യാർത്ഥികളെയോ സംബന്ധിച്ചിടത്തോളം, അവർ ഞങ്ങളുടെ പ്രതിരോധത്തിന്റെ രണ്ടാം നിരയാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന യുവാക്കളെ, സമയമാകുമ്പോൾ, 100 ശതമാനം ആവശ്യാനുസരണം ഉപയോഗിക്കും.” അദ്ദേഹത്തിന്റെ ഈ പ്രസ്താവനയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം ഈ ആഴ്ച ആദ്യം, സിഎൻഎൻ അഭിമുഖത്തിൽ ഇന്ത്യൻ പോർവിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും ഖവാജ ആസിഫിന് കൃത്യമായ തെളിവുകൾ നൽകാൻ കഴിഞ്ഞില്ല. പോർവിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആസിഫ് പറഞ്ഞു.
Pakistani Defense Minister KhawajaAsif Parliament students studying madrassas country's second line defense.
