കോഴിക്കോട്: "The yellow sparrow": "ഒരു ട്രാൻസ്ജെൻഡറിന്റെ ഓർമ്മക്കുറിപ്പ് "എന്ന വിഷയത്തിൽ എഴുത്തുകാരിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ സാന്റ കുറായിയും പ്രമുഖ പത്രപ്രവർത്തകയായ മിറിയം ജോസഫും 2025 കെ.എൽ.എഫ്. വേദിയിൽ സംസാരിച്ചു.

പുസ്തകം എഴുതാനുണ്ടായ പ്രചോദനവും ട്രാൻസ് വ്യക്തികൾ നേരിടുന്ന അവഗണനകളും, അതിക്രമങ്ങളും സെഷനിൽ ചർച്ചയായി.
ഒരു ട്രാൻസ് വ്യക്തി ആയതിനാൽ ബാല്യം മുതൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിട്ടത് അതിക്രമങ്ങളും അവഗണനകളും മാത്രമായിരുന്നെന്നും അതിൽ നിന്നൊക്കെയുള്ള വിമോചനത്തിനായാണ് എഴുത്ത് തിരഞ്ഞെടുത്തതെന്നും അവർ പറഞ്ഞു.
പുസ്തകത്തിന് "Yellow Sparrow" എന്ന പേരിട്ടത് വൈവിധ്യത്തെ സൂചിപ്പിച്ചുകൊണ്ടാണെന്നും വിദ്യാഭ്യാസംകൊണ്ട് തനിക്ക് പ്രചോദനവും പരിഗണനയും ലഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ ജന്മദേശമായ മണിപ്പൂരിന് ലിംഗസമത്വത്തിന്റെ ചരിത്രമുണ്ടായിരുന്നെന്നും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കടന്നുകയറ്റത്തിലൂടെ അതിന് വിള്ളലേറ്റുവെന്നും അവർ വാദിച്ചു.
മണിപ്പൂരിലെ പട്ടാളക്കാരുടെ അതിക്രമങ്ങൾ നേരിട്ടതുകൊണ്ട് അവരുടെ സാന്നിധ്യം പോലും തന്നിൽ ഭയപ്പാടുണ്ടാക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഏകാന്തതയും അവഗണനയും മൂലം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ട്രാൻസ്- വർഗ്ഗ പോരാട്ടത്തിനായി എഴുത്തിലൂടെ തിരിച്ചുവരികയായിരുന്നുവെന്നും എഴുത്തുകാരി പറഞ്ഞു.
മെഡിക്കൽ സമൂഹത്തിന് ട്രാൻസ് വ്യക്തികൾ ഗവേഷണ വസ്തു മാത്രമാണെന്നും സിനിമയിലും മാധ്യമങ്ങളിലും ട്രാൻസ് വ്യക്തികളെ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് ട്രാൻസ് അവകാശ പോരാട്ടങ്ങൾ തുടരുമെന്ന പ്രഖ്യാപനത്തോടെ ചർച്ച അവസാനിച്ചു.
#KLF #Writing #chosen #liberation #negativity #SantaKurai
