ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം

ഇതും മനസ്സിൽ പതിയണം ..; ലഹരി വിരുദ്ധ അവബോധം, സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നെയിം സ്ലിപ്പ് വിതരണം
May 31, 2025 11:11 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ലഹരിയ്‌ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം ചെയ്യുന്നത്.

പ്രിയങ്കരരായ സിനിമാ താരങ്ങളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടേയും കാരിക്കേച്ചറില്‍ കുട്ടികള്‍ക്ക് മനസിലാകുന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദിവസം പലപ്രാവശ്യം ബുക്കുകള്‍ നോക്കുന്നതിലൂടെ ഇതിലെ സന്ദേശം പല പ്രാവശ്യം കുട്ടികളിലെത്തിക്കാനും സാധിക്കും. അതിലൂടെ പുതുതലമുറയില്‍ ലഹരിയ്‌ക്കെതിരായ അവബോധം വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളിലൂടെ വീടുകളിലേക്ക് എഎംആര്‍ സാക്ഷരത എത്തിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആലപ്പുഴ ജില്ലയില്‍ എഎംആര്‍ അവബോധ നെയിം സ്ലിപ്പ് പുറത്തിറക്കിയിരുന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് ലഹരിക്കെതിരായി അവബോധത്തിനായും നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.



Anti drug awareness Education Department distributes name slips school children

Next TV

Related Stories
യുവാവ് മദ്യലഹരിയിൽ അലക്ഷ്യമായി കാറോടിച്ചു; കഷ്ടിച്ച് രക്ഷപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ

Jun 2, 2025 11:28 AM

യുവാവ് മദ്യലഹരിയിൽ അലക്ഷ്യമായി കാറോടിച്ചു; കഷ്ടിച്ച് രക്ഷപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ

യുവാവ് മദ്യലഹരിയിൽ അലക്ഷ്യമായി കാറോടിച്ചു; കഷ്ടിച്ച് രക്ഷപ്പെട്ട് മോൻസ് ജോസഫ്...

Read More >>
സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക്  പോകുന്നതിനിടെ അപകടം,  കോഴിക്കോട് സ്വദേശി  മരിച്ചു

Jun 2, 2025 11:03 AM

സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ അപകടം, കോഴിക്കോട് സ്വദേശി മരിച്ചു

കൈതപ്പൊയിലില്‍ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിക്ക്...

Read More >>
ബാ​ത്ത്റൂ​മി​ൽ​നി​ന്ന് കു​ളി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങ​വെ, അതിക്രമിച്ച് അ​ക​ത്തേ​ക്ക് കയറി ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Jun 2, 2025 10:40 AM

ബാ​ത്ത്റൂ​മി​ൽ​നി​ന്ന് കു​ളി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങ​വെ, അതിക്രമിച്ച് അ​ക​ത്തേ​ക്ക് കയറി ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​ക്കു​നേ​രെ വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി...

Read More >>
Top Stories