കോഴിക്കോട്: (www.truevisionnews.com) കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എട്ടാം പതിപ്പിന് തിരശ്ശീല വീണു. കോഴിക്കോട് നഗരിയെ അക്ഷരാർത്ഥത്തിൽ സാംസ്കാരിക സമന്വയത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു ജനകീയ ഉത്സവമായി കെ എൽ എഫ് മാറി എന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

കേരള ലിറ്ററേച്ചർ ഫെസിറ്റിവലിന്റെ എട്ടാം പതിപ്പ് സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.
പ്രമുഖർ പങ്കെടുത്ത 300-ലേറെ സംവാദങ്ങൾക്കാണ് എട്ടാം പതിപ്പ് സാക്ഷ്യം വഹിച്ചത്. ഡി സി കിഴക്കെമുറി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം സമകാലിക കലാ –സാഹിത്യ –സാംസ്‌കാരിക – സാമൂഹിക വിഷയങ്ങളിൽ സജീവമായ ചർച്ചകൾക്കും സംവാദങ്ങൾക്കും എട്ടാം പതിപ്പ് വഴിയൊരുങ്ങി.
15 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകർ കെ എൽ എഫിൽ പങ്കെടുത്തു. കോഴിക്കോട് ബീച്ചിലെ 9 വേദികളിൽ നാല് ദിവസങ്ങളിലായി സാഹിത്യം, ശാസ്ത്രം, കല തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സംസാരിച്ചു. 4 ബുക്കർ സമ്മാനജേതാക്കളും നൊബേൽ സാഹിത്യജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണൻ എസ്തർ ഡുഫ്ലോ എന്നിവരും കെ.എൽ.എഫ് വേദിയെ സമ്പന്നമാക്കി. ഫ്രാൻസായിരുന്നു ഇത്തവണത്തെ അതിഥി രാജ്യം.
2025 -ലെ കെ.എല്‍.എഫ് അവലോകനം രവി ഡി സി നിര്‍വഹിച്ചു. 2026 -ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രഖ്യാപനം ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ നടത്തി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒൻപതാം പതിപ്പ് ജനുവരി 22 മുതല്‍ 25 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും.
#end #heated #discussions #debates #curtain #fell #edition #KeralaLiteratureFestival
