ഉറ്റ സുഹൃത്തുക്കൾ, ഒരുമിച്ച് പഠിച്ചവർ; വൻ ലഹരി വേട്ട, എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

ഉറ്റ സുഹൃത്തുക്കൾ, ഒരുമിച്ച് പഠിച്ചവർ; വൻ ലഹരി വേട്ട, എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ
May 31, 2025 09:51 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) പാലക്കാട് കോങ്ങാട് പൊലീസിൻറെ വൻ ലഹരി വേട്ട. ഒന്നര കിലോയോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര സ്വദേശികളായ കെഎച്ച് സുനിൽ, കെഎസ് സരിത എന്നിവരാണ് പിടിയിലായത്.

പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിൻറെ മറവിലായിരുന്നു ലഹരി വിൽപനയെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

സുനിലും സരിതയും ഒരുമിച്ച് പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായി സൗഹൃദം തുട൪ന്നു. ഒരു വ൪ഷമായി ഇരുവരും ചേ൪ന്ന് കോങ്ങാട് ടൗണിൽ കാറ്ററിങ് സ്ഥാപനവും ആരംഭിച്ചിരുന്നു. ഇതിൻറെ മറവിൽ ലഹരി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇരുവരും ഡാൻസാഫിൻറെ നിരീക്ഷണത്തിലായിരുന്നു.

ബെംഗളൂരുവിൽ ഒരുമിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച് പാലക്കാട് തൃശൂ൪ ജില്ലകളിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരവും പൊലീസിന് ലഭിച്ചിരുന്നു.

ഇവർ തിരിച്ചുവരുന്നതും നോക്കി പൊലീസ് കാത്തുനിന്നു. ഇന്ന് വൈകീട്ട് ഇരുവരും വാഹനത്തിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് കൈയ്യോടെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.

close friends arrested with thousand five hundred gram mdma palakkad

Next TV

Related Stories
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

Jul 7, 2025 08:40 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ...

Read More >>
ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Jul 2, 2025 08:37 AM

ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ്...

Read More >>
സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Jun 30, 2025 09:03 PM

സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി....

Read More >>
Top Stories

Entertainment News

//Truevisionall