കോഴിക്കോട് : (www.truevisionnews.com) ഗൗരവമില്ലാത്തതും ആഴക്കുറവുള്ളതുമായ വായന വ്യാജവാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നുവെന്ന് എം.പി ശശി തരൂർ. കെ.എൽ.എഫ് വേദിയിൽ അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ "A Wonderland of Words" ആസ്പദമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യങ്ങളിൽ ഒരേ വാക്കുകൾക്ക് വ്യത്യസ്ത അർത്ഥങ്ങളാണെന്നും അത്തരത്തിലുള്ള വാക്കുപയോഗങ്ങൾ ചിലപ്പോഴൊക്കെ തമാശയായി തോന്നാമെങ്കിലും അതോടൊപ്പം നമ്മെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നുവെന്നും ശശി തരൂർ ഓർമിപ്പിച്ചു.
ചെറുപ്പം മുതലുള്ള ആഴത്തിലുള്ള വായനയും വാക്കുകൾ ഉപയോഗിച്ചുള്ള കളികളും തന്റെ ഭാഷാജ്ഞാനം വർധിപ്പിക്കാനിടയാക്കിട്ടുണ്ട്. പുതുതലമുറയിൽ ഗൗരവപരമായ വായന കുറവാണെന്നും അദ്ദേഹം വിമർശിച്ചു.
തന്റെ പുസ്തകത്തിലെ രസകരമായ ചില ഭാഷാപ്രയോഗങ്ങളും വിവിധ രാജ്യങ്ങളിലെ അർത്ഥവ്യത്യാസങ്ങളും അദ്ദേഹം വായിച്ചത് സദസ്സിൽ ചിരി പടർത്തി. ഇന്ത്യയിൽ മാത്രം ഉപയോഗിക്കുന്ന ചില ഇംഗ്ലീഷ് വാക്കുകളും പ്രയോഗങ്ങളും അദ്ദേഹം പങ്കുവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ വിവിധ ഭാഷകളിലൂടെയുള്ള ആശയവിനിമയം സുതാര്യമാകും.
വിപരീത അർത്ഥങ്ങളുള്ള ഒരേ വാക്കുകളുണ്ടെന്നും ആശയവിനിമയത്തിന് ഇതൊരു വെല്ലുവിളിയാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം , 'Sanction', 'Strike' എന്നീ വാക്കുകൾ അതിനുദ്ദാഹരണമായി പങ്കുവക്കുകയും ചെയ്തു. 'എത്രാമത്തെ' എന്ന വാക്കിനു ഇംഗ്ലീഷ് ബദലായി 'Whet' എന്ന വാക്ക് നിർദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Shallow #Reading #leaves #ability #spot #fakenews #ShashiTharoor
