ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി

ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി
Jan 26, 2025 04:04 PM | By VIPIN P V

കോഴിക്കോട് : (www.truevisionnews.com) എട്ടാമത് കേരള ലിറ്ററെച്ചർ ഫെസ്റ്റിവലിന്റെ അവസാന ദിനത്തിൽ ചോള രാജ്യത്തിന്റെ ചരിത്രം വിശദീകരിച്ച് എഴുത്തുകാരനും ചരിത്രകാരനുമായ അനിരുദ്ധ് കന്നിസെട്ടി. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഇന്ത്യയുടെ ഡെക്കാൻ ചരിത്ര യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോയി.

ലോർഡ് ഓഫ് ഏർത്ത് ആൻഡ് സീ : ദി ഹിസ്റ്ററി ഓഫ് ചോള എംപയർ എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ചർച്ചയിൽ ചോളസാമ്രാജ്യത്തിന്റെ നവീകരണം, ആരാധന, മധ്യകാലഘട്ടത്തിലെ സാമൂഹിക ഘടന എന്നിവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ചോള സാമ്രാജ്യത്തിലെ രാജ്ഞിമാരായ സെമ്പിയൻ മഹാദേവി, കോകില നടികർ എന്നിവരെ ചൂണ്ടികാട്ടി രാജവംശത്തിലെ സ്ത്രീകളെ കുറിച്ച് വേദിയിൽ സംസാരിച്ച അനിരുദ്ധ്, സെമ്പിയൻ മഹാദേവിയാണ് നടരാജൻ എന്ന ശിവരൂപത്തെ ഹിന്ദുത്വത്തിന്റെ പ്രതീകമായി ചരിത്രത്തിൽ പ്രതിഷ്ഠിച്ചതെന്നും കൂട്ടിച്ചേർത്തു.

തന്റെ പുസ്തകങ്ങളുടെ ഉറവിടം ക്ഷേത്ര ലിഖിതങ്ങളിൽ നിന്നും ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നുമാണെന്നും ക്ഷേത്രങ്ങൾ ചരിത്രത്തെ രേഖപെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മറ്റു ചരിത്ര പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീത്വത്തെയും സ്ത്രീപക്ഷ ഐക്യദാർഢ്യത്തെയും വെളിപ്പെടുത്തിക്കൊണ്ടാണ് അനിരുദ്ധിന്റെ പുസ്തകമെന്നും ചർച്ചയിൽ പങ്കെടുത്ത കേരള സർവകലാശാലയിലെ സെന്റർ ഫോർ കൾച്ചറൽ സ്റ്റഡീസിന്റെ ഡയറക്ടറും പ്രൊഫസറുമായ മീന ടി പിള്ള വിലയിരുത്തി.

#KLF #Vedhi #journey #history #CholaEmpire

Next TV

Related Stories
വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

Jan 26, 2025 03:14 PM

വർത്തമാനകാല പ്രശ്നങ്ങളെ അടയാളപ്പെടുത്തൽ എഴുത്തുകാരുടെ ബാധ്യതയോ? - സി വി ബാലകൃഷ്ണൻ

മരുഭൂമിയിലുള്ള എല്ലാ മണൽത്തരിയേയും ചുമക്കേണ്ടവനല്ല എഴുത്തുകാരൻ, മറിച്ച് ദേഹത്ത് പറ്റിപ്പിടിച്ച മണൽത്തരികളെ മാത്രം ഒപ്പം ചുമന്നാൽ മതിയാവുമെന്ന...

Read More >>
ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

Jan 26, 2025 02:16 PM

ആഴമില്ലാത്ത വായന വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള ശേഷിയില്ലാതാക്കുന്നു - ശശി തരൂർ

പുതുതലമുറയിൽ ഗൗരവപരമായ വായന കുറവാണെന്നും അദ്ദേഹം...

Read More >>
കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

Jan 26, 2025 02:02 PM

കലാകാരന് നൽകേണ്ടത് ദക്ഷിണയല്ല വേതനമാണ് - ഹരീഷ് ശിവരാമകൃഷ്ണൻ

കലകൊണ്ട് ഉയരങ്ങളിലെത്തിയവരുമായി ഇടപഴകാൻ പറ്റിയതാണ് എൻ്റെ സമ്പാദ്യം....

Read More >>
ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

Jan 26, 2025 12:47 PM

ശാസ്‌ത്രമേഖലയിലും ക്വിയർ വിരുദ്ധയും സ്ത്രീവിരുദ്ധതയുമുണ്ട്; കെ എൽ എഫ് സംവാദത്തിൽ ആദി

ക്വിയർ വ്യക്തികളെക്കുറിച്ച് മതിയായ ജ്ഞാനം മെഡിക്കൽ സമൂഹത്തിന് പോലും ഇല്ലെന്നത് ദൗർഭാഗ്യകരമാണെന്നും മനഃശാസ്ത്രമേഖലയിലും വേണ്ടത്ര...

Read More >>
'ബി. ഉണ്ണികൃഷ്ണൻ മികച്ച നടൻ'- കെ എൽ എഫ് വേദിയിൽ തുറന്നടിച്ചു സാന്ദ്ര തോമസ്

Jan 26, 2025 12:14 PM

'ബി. ഉണ്ണികൃഷ്ണൻ മികച്ച നടൻ'- കെ എൽ എഫ് വേദിയിൽ തുറന്നടിച്ചു സാന്ദ്ര തോമസ്

ഒന്നിലധികം സന്ദർഭങ്ങളിൽ തന്നോട് സാന്ദ്ര ഇനി മലയാള സിനിമ നിർമ്മിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിട്ടുണ്ടെന്ന് സാന്ദ്ര തോമസ്...

Read More >>
Top Stories










Entertainment News