ലോക സുന്ദരിയായി ‘സുചത’; മിസ് വേൾഡിനെ പ്രഖ്യാപിച്ചു

 ലോക സുന്ദരിയായി ‘സുചത’; മിസ് വേൾഡിനെ പ്രഖ്യാപിച്ചു
May 31, 2025 10:55 PM | By Susmitha Surendran

(truevisionnews.com) മിസ് തായ്ലൻഡ് ഒപാല്‍ സുചത ചുവാങ്ശ്രിയെ ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. തെലങ്കാനയിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഫിനാലെ ചടങ്ങിൽ 2024ലെ മിസ്സ് വേൾഡ് ക്രിസ്റ്റിന പിസ്‌കോവയാണ് സുചതയെ കിരീടമണിയിച്ചത്. മിസ് എത്യോപ്യ ഹസ്സറ്റ് ഡെറിജിയാണ് ഫസ്റ്റ് റണ്ണറപ്പ്.

ഈ വർഷം, 108 മത്സരാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. മോഡൽ നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2025ലെ മിസ്സ് വേൾഡ് കിരീടത്തിനായുള്ള മത്സരത്തിൽ അവർ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടി.

72-ാമത് മിസ്സ് വേൾഡ് ഫിനാലെയിൽ സച്ചിൻ കുംഭറിനൊപ്പം പരമ്പരാഗത ഇന്ത്യൻ ലെഹങ്ക ധരിച്ച് സ്റ്റെഫാനി ഡെൽ വാലെ (മിസ്സ് വേൾഡ് 2016) അവതാരികയായെത്തിയത്. ജാക്വലിൻ ഫെർണാണ്ടസും ഇഷാൻ ഖട്ടറും അവതരിപ്പിച്ച ഗംഭീരമായ പരിപാടിയും ശ്രദ്ധേയമായി. 72-ാമത് മിസ്സ് വേൾഡ് മത്സരത്തിന്റെ ജഡ്ജ് പാനലിൽ നടൻ സോനു സൂദ് ഉണ്ടായിരുന്നു. 2025 ലെ ബ്യൂട്ടി വിത്ത് എ പർപ്പസിന്റെ ഗ്ലോബൽ അംബാസഡറായ സുധ റെഡ്ഡിയും വിധികർത്താവായിരുന്നു. മിസ്സ് വേൾഡ് ചെയർവുമൺ ജൂലിയ മോർലി സിബിഇ ആയിരുന്നു ജൂറി അധ്യക്ഷ.

Miss Thailand Opal Suchata Chuangsri crowned Miss World

Next TV

Related Stories
ഇനി സ്റ്റൈലിഷായി തിളങ്ങാം; വസ്ത്രങ്ങൾക്കൊക്കെ വമ്പൻ ഓഫാറുകളുമായി ആമസോൺ

Jul 25, 2025 04:22 PM

ഇനി സ്റ്റൈലിഷായി തിളങ്ങാം; വസ്ത്രങ്ങൾക്കൊക്കെ വമ്പൻ ഓഫാറുകളുമായി ആമസോൺ

കിഡ്സ് ഫാഷനുകളും ആക്സസറികളും വമ്പിച്ച വിലക്കുറവിൽ എത്തിക്കുകയാണ്...

Read More >>
തിരിച്ചു വരവിന്റെ സൗന്ദര്യം; പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ തിരിച്ചുവരവ്

Jul 23, 2025 06:55 PM

തിരിച്ചു വരവിന്റെ സൗന്ദര്യം; പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ തിരിച്ചുവരവ്

പാരമ്പര്യത്തിൻ്റെ പുത്തൻ ഭംഗിയുമായി 'ഹെലിക്‌സ് ബുഗാഡി'യുടെ സ്റ്റൈലൻ...

Read More >>
ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

Jul 22, 2025 06:01 PM

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ'; എൺപതുകളിലെ ഫാഷൻ, പുതിയ തലമുറയുടെ സ്റ്റൈൽ ഐക്കൺ

ആൺകുട്ടികളെ ആകർഷിക്കുന്ന 'മനു അങ്കിൾ', പുതിയ തലമുറയുടെ സ്റ്റൈൽ...

Read More >>
ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

Jul 22, 2025 03:08 PM

ഇത് കൊള്ളാലോ ...! സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി വീഡിയോ

സോഫ കവറില്‍ നിന്ന് ഒരു വസ്ത്രം, വൈറലായി...

Read More >>
'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

Jul 20, 2025 06:15 PM

'സന്ദൂർ മമ്മി'; മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി ഭാസ്‌കര്‍

മിസിസ് എര്‍ത്ത് കിരീടമണിഞ്ഞ് കണ്ണൂരിലെ രണ്ട് മക്കളുടെ അമ്മയായ മിലി...

Read More >>
Top Stories

//Truevisionall