മകളുടെ വിവാഹം കൂടാനായില്ല; കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങിയ വീട്ടമ്മ മരിച്ചു

മകളുടെ വിവാഹം കൂടാനായില്ല; കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങിയ വീട്ടമ്മ  മരിച്ചു
May 31, 2025 10:24 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com) ചായ കുടിക്കുന്നതിനിടെ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താനാളൂര്‍ മഹല്ല് ജുമാ മസ്ജിദിന് സമീപം സൈനബ (44)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. പ്രത്യേകസാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് കര്‍മം മാത്രം നടത്തി മറ്റുവിവാഹ ചടങ്ങുകള്‍ മാറ്റിവെയ്ക്കുകയായിരുന്നു.

പരേതരായ നമ്പിപറമ്പില്‍ കുഞ്ഞിമുഹമ്മദിന്റെയും ഉണ്ണീമയുടെ മകളാണ് സൈനബ. ഭര്‍ത്താവ്: എടവണ്ണ ഒതായി സ്വദേശി ചെമ്പന്‍ ഇസ്ഹാഖ്. മകള്‍: ഖൈറുന്നീസ. മരുമകന്‍: സല്‍മാന്‍ തൊട്ടിയില്‍ (താനാളൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുറഹ്‌മാന്‍, അബ്ദുല്‍ കരീം, ബഷീര്‍, അബ്ദു നാസര്‍, അബ്ദുല്‍ ജലീല്‍, ഫാത്തിമ, പരേതനായ അബ്ദുല്‍ കാദര്‍.



Woman dies after cupcake gets stuck throat

Next TV

Related Stories
യുവാവ് മദ്യലഹരിയിൽ അലക്ഷ്യമായി കാറോടിച്ചു; കഷ്ടിച്ച് രക്ഷപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ

Jun 2, 2025 11:28 AM

യുവാവ് മദ്യലഹരിയിൽ അലക്ഷ്യമായി കാറോടിച്ചു; കഷ്ടിച്ച് രക്ഷപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ

യുവാവ് മദ്യലഹരിയിൽ അലക്ഷ്യമായി കാറോടിച്ചു; കഷ്ടിച്ച് രക്ഷപ്പെട്ട് മോൻസ് ജോസഫ്...

Read More >>
സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക്  പോകുന്നതിനിടെ അപകടം,  കോഴിക്കോട് സ്വദേശി  മരിച്ചു

Jun 2, 2025 11:03 AM

സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുന്നതിനിടെ അപകടം, കോഴിക്കോട് സ്വദേശി മരിച്ചു

കൈതപ്പൊയിലില്‍ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിക്ക്...

Read More >>
ബാ​ത്ത്റൂ​മി​ൽ​നി​ന്ന് കു​ളി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങ​വെ, അതിക്രമിച്ച് അ​ക​ത്തേ​ക്ക് കയറി ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Jun 2, 2025 10:40 AM

ബാ​ത്ത്റൂ​മി​ൽ​നി​ന്ന് കു​ളി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങ​വെ, അതിക്രമിച്ച് അ​ക​ത്തേ​ക്ക് കയറി ലൈം​ഗി​കാ​തി​ക്ര​മം; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​ക്കു​നേ​രെ വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി...

Read More >>
Top Stories