(truevisionnews.com)മലയാള മണ്ണിന്റെ സുന്ദരിയാണ് ഇടുക്കി .ഇടുക്കി എന്ന് കേൾക്കുമ്പഴേ മനസ്സിനൊരു തണുപ്പാണ്. കേരളത്തിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് സായിപ്പു വിവരിച്ചത് വെറുതെ അല്ല എന്ന് ഇടുക്കി സാക്ഷ്യപ്പെടുത്തി തരും.
ഇടുക്കിയെ കൂടുതൽ സുന്ദരിയാക്കുന്നതിൽ മൂന്നാറിന്റെ പങ്ക് ചെറുതൊന്നുമല്ല. കണ്ണെത്താ ദൂരത്തോളം പച്ചപ്പട്ടണിഞ്ഞ പോലെ കുന്നുകളും പെയ്തിറങ്ങുന്ന മഞ്ഞും സുഖപ്പെടുത്തുന്ന തണുപ്പും ആരെയും വശീകരിക്കാൻ മൂന്നാറിന് കഴിയും .ഏതു സമയവും മൂന്നാറിന് ഭംഗിയാണ്.
മൂന്നാർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇരവികുളം നാഷണൽ പാർക്കിലേക്കാണ് ഇന്നത്തെ ഈ യാത്ര.
മൂന്നാർ വനം വകുപ്പിന്റെ ഡിവിഷനിൽ വരുന്ന ഇരവികുളം നാഷണൽ പാർക്ക് ലോകത്തിൽ തന്നെ ശ്രദ്ധ നേടിയതാണ്.
വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ സംരക്ഷിക്കാൻ രാജ്മലാകുന്നുകളിൽ ഒരുക്കിയതാണ് ഈ നാഷണൽ പാർക്ക് .വനം വകുപ്പിന്റെ ബസ്സുകളിൽ മാത്രമേ വരയാടുകളെ കാണാൻ അങ്ങോട്ടേക്ക് പ്രവേശനം ഉള്ളു .
ടിക്കറ്റ് എടുത്ത് അവരുടെ നിർദേശങ്ങളും നമ്മൾ അനുസരിക്കണം .തേയിലത്തോട്ടത്തിനു നടുവിലൂടെ സുഖപ്പെടുത്തുന്ന തണുപ്പും ആസ്വദിചുള്ളാ യാത്ര പുതിയ ഭാഷയിൽ പറഞ്ഞാൽ അത് വേറെ ഒരു വൈബ് ആണ് .
ഇടയ്ക്കു പ്രത്യക്ഷ പെടുന്ന വെള്ളച്ചാട്ടങ്ങളും അരുവികളും മനസ്സിന് സന്തോഷം തരുന്നവയാണ്.ബസ്സിൽ നിന്നും ഇറങ്ങി വരയാടിനെ കാണാനുള്ള കൊതിയിൽ കുന്നു കയറി.
നടക്കുമ്പോൾ കൂട്ടിനു ഇളം കാറ്റും ,തണുപ്പും ,ഒപ്പം മഞ്ഞും ഉണ്ടാവും. തൊട്ടു തൊട്ടില്ല എന്ന രീതിയിൽ വരയാടും ചില നേരങ്ങളിൽ കൂട്ടിനുണ്ടാകും.
പാറയുടെ ഇടയിൽ കൂടെ ഓടിയും നടന്നും വരയാടുകൾ കളിക്കുന്നത് നമ്മക്ക് കാണാം .കുത്തനെയുള്ള പാറയിൽ കൂടെ ഉള്ള നടത്തം അവർക്ക് നിസ്സാരമാണ്.
പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലകുറിഞ്ഞിയും കാണപ്പെടുന്നത് ഈ കുന്നുകളിലാണ് .എല്ലാം കൊണ്ടും ഏതൊരു സഞ്ചാരിയുടെ മനസ്സ് നിറക്കാൻ ഇടുക്കിയുടെ മണ്ണിനാവും .
#trip #land #where #snow #turns #into #rain #Iravikulam #National #Park #located #Munnar