#shortestflight | ഒരു കോഫി കുടിച്ചുതീര്‍ക്കുന്ന സമയം, വെറും ഒന്നര മിനിട്ട്; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിമാനയാത്ര

#shortestflight | ഒരു കോഫി കുടിച്ചുതീര്‍ക്കുന്ന സമയം, വെറും ഒന്നര മിനിട്ട്; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിമാനയാത്ര
Oct 17, 2024 09:28 PM | By Jain Rosviya

(truevisionnews.com)വിമാനത്തിനുള്ളില്‍ കയറി ഒരു കോഫി കുടിച്ചുതീര്‍ക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഇറങ്ങേണ്ട ഇടമെത്തുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കൂ. എത്ര വേഗത്തിലാണ് യാത്ര എന്നതല്ലേ ആദ്യം ചിന്തയിലെത്തുന്നത്?

അതെ, വെറും ഒന്നര മിനിട്ട് മാത്രമാണ് ഈ വിമാനയാത്രയ്‌ക്കെടുക്കുന്ന സമയം, അതായത് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിമാനയാത്ര!.

രണ്ട് ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന, ജലാശയത്തിനുമീതേ 2.7 കിലോമീറ്റര്‍ മാത്രം ദൂരമാണ് ഈ വാണിജ്യവിമാനയാത്ര.

ഈ ഹ്രസ്വദൂര വിമാനയാത്രയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ സ്‌കോട്‌ലന്‍ഡിലെത്തണമെന്നുമാത്രം. വെസ്‌ട്രേയിലെ ഓര്‍ക്‌നീ ഐലന്‍ഡ്‌സിനും പാപാ വെസ്‌ട്രേയ്ക്കുമിടയ്ക്കാണ് ഈ യാത്ര.

1967 ലാണ് ഈ വിമാനസര്‍വീസ് ആരംഭിച്ചത്. അന്നുമുതല്‍ ശനിയാഴ്ചകളൊഴികെ ബാക്കി ദിവസങ്ങളില്‍ ഇരുദിശകളിലേക്കുമുള്ള സര്‍വീസുകള്‍ തുടര്‍ന്നുവരുന്നു.

ചിലയവസരങ്ങളില്‍ ഈ പറക്കല്‍ ഒരു മിനിട്ടില്‍ താഴെയാകാറുമുണ്ട്. ഒരുതവണ 53 സെക്കന്‍ഡ് മാത്രമാണ് വിമാനയാത്രയ്ക്ക് വേണ്ടിവന്നത്.

സ്റ്റുവര്‍ട്ട് ലിങ്ക്‌ലേറ്റര്‍ എന്ന പൈലറ്റിന്റെ റെക്കോഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. 2013 ല്‍ വിരമിക്കുന്നതുവരെ 12,000 ലധികം സര്‍വീസുകള്‍ സ്റ്റുവര്‍ട്ട് ലിങ്ക്‌ലേറ്റര്‍ നടത്തിയിട്ടുണ്ട്.

ബിട്ടെന്‍- നോര്‍മാന്‍ ബിഎന്‍2ബി ഐലന്‍ഡര്‍ എയര്‍ക്രാഫ്റ്റില്‍ പത്ത് യാത്രക്കാര്‍ക്ക് മാത്രമാണ് ഒരുസമയം യാത്ര ചെയ്യാനാകുന്നത്.

വിമാനം ചെറുതായതിനാല്‍ മുന്‍വശത്തെ സീറ്റുകളിലിരിക്കുന്ന യാത്രക്കാര്‍ക്ക് പൈലറ്റ് വിമാനം പറത്തുന്നത് കാണുകയുമാകാം.

വെറും എഴുപത് നിവാസികള്‍ മാത്രമുള്ള പാപാ വെസ്‌ട്രേയിലെ ജനങ്ങള്‍ പ്രധാനദ്വീപിലേക്കുള്ള യാത്രയ്ക്കായി മുഖ്യമായും ആശ്രയിക്കുന്നത്.

അടുത്തകാലത്തായി ഈ വിമാനയാത്ര ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ദ്വീപുകളുടെ മനോഹാരിത ആസ്വദിക്കാനെത്തുന്നവര്‍ വെറും ഒന്നരമിനിട്ടിലൊതുങ്ങുന്ന വിമാനയാത്ര കൂടി നടത്താന്‍ 'സമയം കണ്ടെത്തുന്നു'. ഒരു ഭാഗത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് 17 യൂറോയാണ് (1850 രൂപ) ചാര്‍ജ്.

അതേസമയം റൗണ്ട് ട്രിപ്പിന് 14.50 പൗണ്ട് (1600 രൂപ) നല്‍കിയാല്‍ മതി. 15 കിലോഗ്രാം വരെ ലഗേജും അനുവദിക്കും.

സ്‌കോട്‌ലന്‍ഡിലേക്ക് യാത്രക്കൊരുങ്ങുന്നവര്‍ക്ക് ഈ ദൈര്‍ഘ്യം കുറഞ്ഞ വിമാനയാത്ര കൂടി പ്ലാനിലുള്‍പ്പെടുത്താം.

അറുപതോളം ആര്‍ക്കിയോളജിക്കല്‍ സൈറ്റുകളുള്ള ദ്വീപാണ് പാപാ വെസ്‌ട്രേ. വിമാനം കൂടാതെ ദ്വീപുകളെ ബന്ധിപ്പിക്കുന്ന ജലഗതാഗതമാര്‍ഗങ്ങളും ഇവിടെ ലഭ്യമാണ്.




#time #takes #drink #cup #coffee #just #one #and #half #minutes #Shortest #flight #world

Next TV

Related Stories
Top Stories










Entertainment News