(truevisionnews.com)അടവിയുടെയും ഗവിയുടെയും പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ നൂറുക്കണക്കിന് ആളുകളാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. ഇതോടെ ഇവിടേക്കുള്ള ടൂര്‍ പാക്കേജും വീണ്ടും സജീവമായി.
2015 മുതല്‍ കോന്നി വനംവകുപ്പിന്റെ അടവി-ഗവി-പരുന്തുംപാറ ടൂര്‍ പാക്കേജ് ഉണ്ട്. കോവിഡ് കാലത്ത് ഇത് നിലച്ചിരുന്നു. ഏകദേശം 60,000 ആളുകള്‍ വനംവകുപ്പിന്റെ കോന്നി വനവികാസ ഏജന്‍സി നടത്തുന്ന ഈ ഉല്ലാസയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്.
കോന്നി ആനക്കൂട് കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം സെന്ററില്‍ നിന്നാണ് ഉല്ലാസയാത്ര ആരംഭിക്കുന്നത്. രാവിലെ 7.30-ഓടെ കോന്നിയില്‍നിന്നും യാത്ര തിരിക്കും.
അടവിയിലെ മനോഹാരിത ആസ്വദിച്ച് കുട്ടവഞ്ചിയാത്ര. തുടര്‍ന്ന് തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, മൂഴിയാര്‍ വഴി ഗവിയില്‍ എത്തും.
സഞ്ചാരപാതയിലെ വനത്തിന്റെ വശ്യതയും തണുപ്പും ആസ്വദിക്കാനും വന്യമൃഗങ്ങളെ കാണാനും സാധിക്കും.
ഗവി കൂടാതെ മനോഹര വിരുന്നൊരുക്കുന്ന പരുന്തുംപാറയും കണ്ട് കുട്ടിക്കാനം, മുണ്ടക്കയം, റാന്നി വഴി രാത്രി 7.30-ന് കോന്നിയില്‍ എത്തുന്ന വിധത്തിലാണ് യാത്ര.
സഞ്ചാരപാതയിലെ ദൃശ്യങ്ങളും സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താന്‍ ഗൈഡിന്റെ സേവനവും ഉണ്ട്. 16 സീറ്റുകളുള്ള രണ്ട് എ.സി. മിനിബസുകളിലാണ് യാത്ര.
നിലവില്‍ ഒരു വാഹനം അറ്റകുറ്റപ്പണിയിലാണ്. കുറച്ച് ആളുകളുമായി ഉല്ലാസയാത്ര നടത്താം എന്നതാണ് വനംവകുപ്പിന്റെ ഈ പാക്കേജിന്റെ പ്രത്യേകത.
യാത്രക്കാര്‍ക്ക് രണ്ടുനേരത്തെ ഭക്ഷണവും പാക്കേജില്‍ ഉണ്ട്. മുന്‍കൂട്ടി ബുക്കുചെയ്യണം.
ബന്ധപ്പെടേണ്ട നമ്പര്‍: 8547600599
#Flow #tourists #enjoy #beauty #Gavi #Adavi #Forest #department #activated #tour #package