#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം
Oct 1, 2024 05:09 PM | By VIPIN P V

(truevisionnews.com) ഗൂ​ഗിൾ ക്രോമിൽ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ ജാ​ഗ്രതാ നിർദേശം.

മൊബൈലിലോ ലാപ്ടോപ്പിലോ ​ഗൂ​ഗിൾ ക്രോം ഉപയോ​ഗിക്കുന്നവർ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അഥവാ സെർട്ട് ഇൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ക്രോമിലെ പഴുതുകൾ മുതലെടുത്ത് സൈബർ ക്രിമിനലുകൾ വ്യക്തി​ഗത വിവരങ്ങൾ ചോർത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.

ദുഷ്ടലക്ഷ്യത്തോടെ കോഡുകൾ കടത്തിവിട്ട് ആപ്പുകൾ തകരാറിലാക്കുകയും ആ പഴുതിലൂടെ കംപ്യൂട്ടറിലും ഫോണിലുമൊക്കെ കടന്നുകയറുകയുമാണ് സൈബർ ക്രിമിനലുകളുടെ ലക്ഷ്യം. വിൻഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഉപയോ​ഗിക്കുന്നവർക്കാണ് അപകടസാധ്യത കൂടുതലെന്ന് സെർട്ട് ഇൻ വ്യക്തമാക്കിയിട്ടുണ്ട്.

ആ​ഗോളതലത്തിൽ ഏതാണ്ട് 70 ശതമാനം പേരും ആശ്രയിക്കുന്ന ബ്രൗസറാണ് ​​ഗൂ​ഗിൾ ​ക്രോം. അതുകൊണ്ടു തന്നെ കോടിക്കണക്കിന് ഉപയോക്താക്കളെ ഈ സുരക്ഷാ വീഴ്ച ബാധിച്ചേക്കാം.

സുരക്ഷാ വീഴ്ച പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. അപകടസാധ്യത തടയാൻ ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിളും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും നിർദേശിക്കുന്നത്.

ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ് ചെയ്യണം.

ആൻഡ്രോയ്ഡ് ഉപയോക്താക്കളും ആപ് സ്റ്റോറിൽ ചെന്ന് അപ്ഡേറ്റ് ചെയ്യണം. ലാപ്പിലോ കംപ്യൂട്ടറിലോ ക്രോം ഉപയോ​ഗിക്കുന്നവർക്ക് സെറ്റിം​ഗ്സിൽ ചെന്ന് എബൗട്ട് ക്രോമിൽ പോയി അപ്ഡേറ്റ് ചെയ്യാം.

#Big #danger #awaits #GoogleChrome #users #Center #securityalert

Next TV

Related Stories
#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

Sep 24, 2024 12:41 PM

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍...

Read More >>
#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

Sep 16, 2024 05:10 PM

#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും....

Read More >>
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

Sep 8, 2024 10:28 PM

#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും. ചൊവ്വയിലെ ലാൻഡിം​ഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ്...

Read More >>
#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

Sep 8, 2024 03:26 PM

#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

നൂറ് അടി വലിപ്പമുള്ള ഛിന്ന​ഗ്രഹത്തിന് 2024 ആ‍ർഎഫ്2 (2024 RF2) എന്നാണ് നാസ പേര്...

Read More >>
Top Stories