#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌
Sep 24, 2024 12:41 PM | By VIPIN P V

(truevisionnews.com) എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന അനാവശ്യ സന്ദേശങ്ങളെ നിയന്ത്രിക്കുന്നതാണ് കിടിലന്‍ ഫീച്ചര്‍.

അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ തരംതിരിക്കും. വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.24.20.16 അപ്ഡേറ്റ് ചെയ്യുന്നവര്‍ക്കാണ് നിലവില്‍ ഫീച്ചര്‍ ലഭ്യമാകുക.

അക്കൗണ്ടുകള്‍ സംരക്ഷിക്കുന്നതിനൊപ്പം ഡിവൈസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഈഫിച്ചര്‍ ലഭ്യമാകുന്നതിന് സെറ്റിങ്സില്‍ ഫീച്ചര്‍ ഇനേബിള്‍ ചെയ്യേണ്ടതുണ്ട്.

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഉപയോഗിക്കാം.

ഇപ്പോള്‍ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ.

അപരിചിതമായ നമ്പറില്‍ നിന്നുള്ള സന്ദേശങ്ങള്‍ എല്ലാം ഫീച്ചര്‍ ബ്ലോക്ക് ചെയ്യില്ല. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ വരുന്ന നമ്പറുകളെ മാത്രമെ ഇത് തടയൂ.

#WhatsApp #cool #feature #everyone #wanted

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories