#holyday | നവരാത്രി ആഘോഷം; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

#holyday | നവരാത്രി ആഘോഷം; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
Oct 1, 2024 07:29 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും  അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി.

പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക.

11, 12 തീയ്യതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.

ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്.

#Navratri #celebration #Holiday #all #educational #institutions #under #Public #Education #Department #state

Next TV

Related Stories
#straydog |  സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍,  രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

Oct 1, 2024 10:36 PM

#straydog | സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍, രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

മറുവശത്തുള്ള വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ബാഗും ഊരി താഴെയിട്ടു....

Read More >>
#nakedyoungman | പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ

Oct 1, 2024 09:52 PM

#nakedyoungman | പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; ചീറിപ്പാഞ്ഞ യുവാവിനായി തെരച്ചിൽ

എന്നാൽ നഗ്നനായി എത്തിയ യുവാവ് ആലുവ ഭാഗത്തേക്ക് അമിതവേഗത്തിൽ വാഹനം ഓടിച്ച്...

Read More >>
#rain | കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, പുതിയ അറിയിപ്പ്

Oct 1, 2024 09:47 PM

#rain | കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, പുതിയ അറിയിപ്പ്

ഒക്ടോബർ 01 മുതൽ 04 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#molestedcase | 11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന്  കഠിനതടവും  പിഴയും

Oct 1, 2024 09:30 PM

#molestedcase | 11 വയസുകാരനെ പീഡിപ്പിച്ച കേസ്: അയൽവാസിയായ വികലാംഗന് കഠിനതടവും പിഴയും

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ...

Read More >>
#attack | വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം, പ്രതി അറസ്റ്റിൽ

Oct 1, 2024 09:05 PM

#attack | വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം, പ്രതി അറസ്റ്റിൽ

യുവാവ് അടുക്കള ഭാ​ഗത്ത് അതിക്രമിച്ചുകയറിയപ്പോൾ അഞ്ജുവിന്റെ ഭർത്താവും കുഞ്ഞും മുൻവശത്തെ...

Read More >>
#Accident | മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Oct 1, 2024 08:15 PM

#Accident | മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആഗ്സ്റ്റ് 17 ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു അമ്മയും...

Read More >>
Top Stories