#pinarayivijayan | 'എൽഡിഎഫിന്റെ ഭാഗം അല്ല എന്നടക്കം അൻ‍വർ പരസ്യമായി പറഞ്ഞു, വർഗീയവിദ്വേഷം തിരുകിക്കയറ്റാനുള്ള ശ്രമം തിരിച്ചറിയണം'

#pinarayivijayan |  'എൽഡിഎഫിന്റെ ഭാഗം അല്ല എന്നടക്കം അൻ‍വർ പരസ്യമായി പറഞ്ഞു, വർഗീയവിദ്വേഷം തിരുകിക്കയറ്റാനുള്ള ശ്രമം തിരിച്ചറിയണം'
Oct 1, 2024 07:48 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) എൽഡിഎഫിന്റെ ഭാഗം അല്ല എന്നടക്കം അൻ‍വർ പരസ്യമായി പറഞ്ഞു. പിന്നെ ഏത് ഭാ​ഗമാണെന്ന് അൻവർ തീരുമാനിക്കട്ടെ.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങൾ തുടരുന്നതിനിടെ പി.വി അൻവർ എംഎൽഎയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

 എന്തായാലും അദ്ദേഹം എൽഡിഎഫിന്റെ ഭാ​ഗമായിരുന്നപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞില്ല.

അത് പരിശോധിക്കാൻ ആണ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനവേ​ദിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അൻവറിന്റെ ആരോപണങ്ങൾ സർക്കാർ ഗൗരവത്തിലെടുത്തു.

അവയ്ക്ക് പിന്നിലെ ഉദ്ദേശ്യം എന്തെന്നൊന്നും പരിശോധിക്കാൻ പോയില്ല. പക്ഷേ ഒരു എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ എന്ന നിലയ്ക്ക് ഗൗരവത്തിലെടുത്തു.

എന്നിട്ട്, അതുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ കേരളത്തിലെ ഏറ്റവും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനായ ഡിജിപിയുടെ നേതൃത്വത്തിൽ ഒരു ടീമിനെ നിയോഗിച്ചു.

ആ ടീമിന്റെ പരിശോധന ഒരു മാസം കൊണ്ട് പൂർത്തിയാക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആ റിപ്പോർട്ട് കിട്ടുന്നമുറയ്ക്ക് അതിന്റേതായ നടപടികളിലേക്ക് കടക്കും. ഇതാണ് സർക്കാർ സ്വീകരിച്ച നടപടി.

അതിൽ സർക്കാരിനൊന്നും മറച്ചുവയ്ക്കാനില്ല. ആ റിപ്പോർട്ട് വരട്ടെ. അതിനു ശേഷം എന്ത് ചെയ്യണോ അതിലേക്ക് സർക്കാർ നടക്കും- മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, അതിന് മുമ്പുതന്നെ പ്രത്യേക അജണ്ടയുമായി അദ്ദേഹം രംഗത്തിറങ്ങിക്കഴിഞ്ഞു. അതേക്കുറിച്ച് താൻ ഇപ്പോൾ താൻ കൂടുതലൊന്നും പറയുന്നില്ല.

ഏതായാലും ഇതൊന്നും നമ്മുടെ നാട് അംഗീകരിക്കില്ല. ജനമനസിൽ തെറ്റിദ്ധാരണ പരത്തി വർഗീയവിദ്വേഷം തിരുകിക്കയറ്റാനുള്ള ശ്രമം തിരിച്ചറിയണം. അതിനെ ഒറ്റപ്പെടുത്തണം- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

#Anwar #openly #said #he #not #part #LDF #pinarayivijayan

Next TV

Related Stories
#rationcardmustering | പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി

Oct 7, 2024 07:17 AM

#rationcardmustering | പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി

മസ്റ്ററിങ് നടത്തിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ട്....

Read More >>
#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

Oct 7, 2024 06:27 AM

#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ...

Read More >>
#Controversialissues | വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

Oct 7, 2024 06:09 AM

#Controversialissues | വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

ദി ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിലാകും അടിയന്തരപ്രമേയ നോട്ടീസ്....

Read More >>
#fire | നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം

Oct 7, 2024 05:57 AM

#fire | നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം

പുകയും തീയും കണ്ടു പരിഭ്രാന്തരായി നർത്തകരും കാണികളുമടക്കം ഹാളിൽ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു....

Read More >>
 #VDSatheesan  | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

Oct 6, 2024 10:52 PM

#VDSatheesan | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള...

Read More >>
Top Stories