( www.truevisionnews.com ) 100 അടി വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഇന്ന് (സെപ്റ്റംബർ 8) ഭൂമിക്ക് അരികിലൂടെ കടന്നുപോകും എന്ന സന്ദേശവുമായി നാസ. സമീപ ദിവസങ്ങളിൽ ഏറെ ഛിന്നഗ്രഹങ്ങളെ കുറിച്ചാണ് നാസ ലോകത്തിന് മുന്നറിയിപ്പ് നൽകിയത്. ഇക്കൂട്ടത്തിലേക്കാണ് പുതിയൊരു അതിഥി കൂടി വന്നിരിക്കുന്നത്.
നൂറ് അടി വലിപ്പമുള്ള ഛിന്നഗ്രഹത്തിന് 2024 ആർഎഫ്2 (2024 RF2) എന്നാണ് നാസ പേര് നൽകിയിരിക്കുന്നത്. 100 അടി എന്നാൽ ഏകദേശം ഒരു വിമാനത്തിന്റെ വലിപ്പം വരും ഈ ഛിന്നഗ്രഹത്തിന്. എന്നാൽ ഭൂമിക്ക് യാതൊരു ഭീഷണിയും കൂടാതെ ഇത് കടന്നുപോകും എന്ന് കണക്കാക്കുന്നു.
ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുമ്പോൾ തന്നെ 945,000 മൈൽ അകലത്തിലായിരിക്കും ഛിന്നഗ്രഹം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ നാലിരട്ടി വരും ഈ ദൂരം.
എങ്കിലും ഭൂമിക്ക് അരികിലെത്തുന്ന ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കുന്ന എല്ലാ മുന്നൊരുക്കങ്ങളോടെയും നാസ ആർഎഫ്2 വിനെയും നിരീക്ഷിക്കുന്നു. 140 അടി വ്യാസമുള്ള മറ്റൊരു ഭീമന്‍ ഛിന്നഗ്രഹം സെപ്റ്റംബര്‍ 2ന് ഭൂമിക്ക് യാതൊരു ഭീഷണിയുമാവാതെ കടന്നുപോയിരുന്നു.
2007 RX8 എന്ന് പേരുള്ള ഈ ഛിന്നഗ്രഹത്തെയും നാസ സൂക്ഷ്മമായി പിന്തുടർന്നിരുന്നു. ഓണദിനം സെപ്റ്റംബർ 15ന് '2024 ഒഎന്‍' (2024 ON) എന്ന് പേരിട്ടിരിക്കുന്ന രണ്ട് ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് വളരെ അരികിലെത്താനുണ്ട്.
സാധാരണയായി 460 അടിയിലേറെ (140 മീറ്റര്‍) വലിപ്പവും ഭൂമിക്ക് 7.5 മില്യണ്‍ കിലോമീറ്ററെങ്കിലും (75 ലക്ഷം കിലോമീറ്റര്‍) അടുത്തെങ്കിലുമെത്തുന്ന ഛിന്നഗ്രഹങ്ങളെ ഭൂമിക്ക് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളൂ.
ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും ഭൂമിയില്‍ കൂട്ടിയിടിച്ചാല്‍ കനത്ത നാശനഷ്‌ടങ്ങളായിരിക്കും ഫലം. ഭൂമിയില്‍ ദിനോസറുകളുടെ വംശനാശത്തിന് വഴിവെച്ചത് ഇത്തരമൊരു കൂട്ടയിടിയായിരുന്നു എന്നാണ് ഗവേഷകരുടെ നിഗമനം.
#100 #foot #asteroid #will #pass #by #Earth #today