#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു
Sep 16, 2024 05:10 PM | By Jain Rosviya

ദില്ലി:(truevisionnews.com)മോട്ടോറോള എഡ്‌ജ് സിരീസിലെ പുതിയ സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയടെക് ഡൈമന്‍സിറ്റി 7300 സോക് പ്രൊസസറോടെ മോട്ടോ എഡ്‌ജ് 50 നിയോയാണ് ഇറങ്ങിയിരിക്കുന്നത്.

50 മെഗാപിക്‌സല്‍ ക്യാമറ, 68 വാട്ട്‌സ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഈ സ്‌മാര്‍ട്ട്ഫോണിനുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമിയായ ഈ ഫോണില്‍ ബാറ്ററി കപ്പാസിറ്റി കുറച്ചെങ്കിലും വയര്‍ലെസ് ചാര്‍ജര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

6.4 ഇഞ്ച് വലിപ്പം വരുന്ന 1.5k പിഒഎല്‍ഇഡി 120Hz ഡിസ്പ്ലെയാണ് മോട്ടോറോള എഡ്‌ജ് 50 നിയോയുടെ സ്ക്രീന്‍. ഗോറില്ല ഗ്ലാസ് 3 സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു.

മീഡിയടെക് ഡൈമന്‍സിറ്റി 7300 സോക് പ്രൊസസറാണ് കരുത്ത്. ആന്‍ഡ്രോയ് 14 ഒഎസില്‍ ഹലോ യുഐയാണ് ഫോണിലുള്ളത്.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഫീച്ചറോടെ സോണിയുടെ 50 എംപി പ്രൈമറി ക്യാമറ, 13 എംപി അള്‍ട്രാ-വൈഡ്/മാക്രോ ക്യാമറ, 3എക്സ് ഒപ്റ്റിക്കല്‍ സൂമോടെ 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ ഫോണിന്‍റെ പിന്‍ഭാഗത്ത് വരുന്നു.

32 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി മോട്ടോറോള എഡ്‌ജ് 50 നിയോയിലുള്ളത്. 4,310 എംഎഎച്ച് ബാറ്ററിക്കൊപ്പം വരുന്നത് 68 വാട്ട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും 15 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജറും മറ്റ് പ്രത്യേകതകള്‍.

ഐപി68, MIL-STD 810H എന്നിവ സുരക്ഷ ഉറപ്പാക്കുന്നു. ടൈപ്പ് സി-പോര്‍ട്ട്, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍, ഡോള്‍ബി അറ്റ്‌മോസ് ഇരട്ട സ്‌പീക്കര്‍, എന്‍എഫ്‌സി എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

8 ജിബി റാമും 256 ജിബി ഇന്‍റണല്‍ സ്റ്റോറേജും വരുന്ന മോഡലിന് 23,999 രൂപയാണ് വില. 12ജിബി + 512 ജിബി വേരിയന്‍റുമുണ്ട്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡുകളില്‍ 1,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. നാല് നിറങ്ങളിലാണ് മോട്ടോറോള എഡ്‌ജ് 50 നിയോ ലഭ്യമാവുക.

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും. അഞ്ച് വര്‍ഷം നീണ്ട ആന്‍ഡ്രോയ്‌ഡ് ഒഎസ് അപ്‌ഡേറ്റ് മോട്ടോറോള എഡ്‌ജ് 50 നിയോ വാഗ്ദാനം ചെയ്യുന്നു.

ഈ പ്രൈസ് സെഗ്‌മെന്‍റില്‍ ലവരുന്ന ഏറ്റവും വലിയ ഒഎസ് അപ്‌ഡേറ്റ് പോളിസിയാണിത്.

#Edge #40 #Neo #successor #Motorola #Edge #50 #Neo #released #offers #Military #security

Next TV

Related Stories
#WhatsApp  | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും;  പുതിയ മാറ്റം

Oct 3, 2024 10:18 AM

#WhatsApp | വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും; പുതിയ മാറ്റം

ഫിൽറ്റർ വഴി വീഡിയോയിൽ സ്പ്ലാഷ് പോലുള്ള ഇഫക്ടുകൾ ചേർക്കാൻ...

Read More >>
#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

Oct 1, 2024 05:09 PM

#GoogleChrome | ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ ചെന്ന് പുതിയ അപ്ഡേറ്റ് ഉണ്ടെങ്കിൽ അത് അപ്ഡേറ്റ്...

Read More >>
#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

Sep 24, 2024 12:41 PM

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍...

Read More >>
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

Sep 8, 2024 10:28 PM

#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും. ചൊവ്വയിലെ ലാൻഡിം​ഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ്...

Read More >>
Top Stories