#SchoolbusFire | അതിദാരുണം: സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

#SchoolbusFire | അതിദാരുണം: സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Oct 1, 2024 08:32 PM | By VIPIN P V

(truevisionnews.com) തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ സ്കൂൾ വിദ്യാർത്ഥികളുമായിപ്പോയ ബസിന് തീപിടിച്ചു.

33 കുട്ടികളും 6 ടീച്ചർമാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോൾ ബസ്സിനകത്തുണ്ടായിരുന്നത്. 16 കുട്ടികളും മൂന്ന് അധ്യാപകരും അപകടത്തിൽ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. 25 പേർ മരിച്ചു.

തീപിടിത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. അതുകൊണ്ടുതന്നെ പല മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചൂട് കാരണം വാഹനത്തിനകത്തേക്ക് രക്ഷാദൗത്യത്തിന് പ്രവേശിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

അപകടത്തിൽ രക്ഷപെട്ടവരെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

വടക്കൻ പ്രവിശ്യയായ ഉതൈ താനിയിൽ നിന്നും ഫീൽഡ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളും അധ്യാപകരും സഞ്ചരിച്ചിരുന്ന മൂന്ന് ബസുകളിൽ ഒന്നാണ് കത്തിനശിച്ചത്.

അതേസമയം, അപകടത്തിൽ പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും നൽകുമെന്ന് പ്രധാനമന്ത്രി ഷിനവത്ര കൂട്ടിച്ചേർത്തു.

#Tragedy #Schoolbus #catches #fire #students #die #tragically

Next TV

Related Stories
ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

May 17, 2025 08:51 AM

ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുന്നു; പുതിയ പ്രഖ്യാപനവുമായി ടിം ഡേവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം...

Read More >>
ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

May 16, 2025 07:48 AM

ഇറാനുമായുള്ള ആണവ ധാരണ ഉടൻ പ്രഖ്യാപിക്കും? ഇറാനുമായുള്ള ട്രംപിന്‍റെ നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാനുമായുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്‍റെ കൂടിക്കാഴ്ച...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories