നാദാപുരം : (truevisionnews.com) പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ നിരന്തരമായി ലൈംഗീകാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവ്.
മൊയിലോത്തറ ,കൊട്ടക്കാട് വട്ടകൈത ബാലൻ(57) നെയാണ് 79 വർഷം കഠിന തടവിനും 1,12000 രൂപ പിഴയും വിധിച്ചത്.
നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്.
കാവിലുംപാറ പഞ്ചായത്തിലെ വട്ടകൈത എന്ന സ്ഥലത്ത് വെച്ച് അതിജീവതയെ നിരന്തരമായി ലൈംഗീകാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കുകയുമായിരുന്നു.
കുട്ടിയുടെ പരാതി സ്കൂൾ അദ്ധ്യാപിക ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്നാണ് തൊട്ടിൽപാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.
തൊട്ടിപ്പാലം ഇൻസ്‌പെക്ടർ എം ടി ജേക്കബ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപ. വി പി എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
#Persistent #sexualabuse #ten #year #old #girl #Nadapuram #court #sentenced #year #old #79 #years #rigorous #imprisonment