#PKKunhalikutty | ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ പികെ കുഞ്ഞാലിക്കുട്ടി; ചർച്ചയ്ക്കു ശേഷം തീരുമാനം

#PKKunhalikutty | ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ പികെ കുഞ്ഞാലിക്കുട്ടി; ചർച്ചയ്ക്കു ശേഷം തീരുമാനം
Oct 1, 2024 05:39 PM | By VIPIN P V

മലപ്പുറം: (truevisionnews.com) ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്ന പിവി അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.

ഭരണപക്ഷ എംഎൽഎയുടെ തുറന്നു പറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകുമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതുപോലത്തെ പിആർ ഏജൻസിയുമായി മുന്നോട്ടു പോയാൽ ഒരു അൻവർ മാത്രമല്ല കൂടുതൽ പേർ എൽഡിഎഫിൽ നിന്ന് പുറത്തു വരുമെന്നും കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത്.

രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പിആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയാണ്. മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണങ്കിൽ അംഗീകരിക്കാം. പക്ഷേ പിആർ ഏജൻസി ചെയ്തുവെന്നത് ഗൗരവം കൂട്ടുന്നു.

ഈ വിഭജനം വിലപ്പോവില്ലെന്ന് വടകര ലോക്സഭ ഫലം തെളിയിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പിആർ ഏജൻസി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് ഗൗരവം കൂട്ടുന്നു. ബിജെപി ഉപയോഗിക്കുന്ന ആയുധമാണ് മുഖ്യമന്ത്രി ഉന്നയിച്ചതെന്നും കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു.

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. നിലമ്പൂരിൽ ലീഗ് തീരുമാനിച്ച പൊതുയോഗം നേതൃത്വം ഇടപെട്ട് മാറ്റി എന്നുള്ളത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്.

അൻവർ പി. ശശിക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ആരോപണങ്ങളിൽ അന്വേഷണം നടത്തുകയാണ് വേണ്ടത്. ആരു ശ്രമിച്ചാലും മലപ്പുറത്തെ കലാപഭൂമിയാക്കാൻ കഴിയില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

#PKKunhalikutty #not #reject #Anwar #front #entrance #standing #close #left #fronT #Decision #Discussion

Next TV

Related Stories
#Accident | മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Oct 1, 2024 08:15 PM

#Accident | മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആഗ്സ്റ്റ് 17 ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം. മകളെ ബസ് കയറ്റാനായി ഞാങ്ങാട്ടിരിയിൽ എത്തിയതായിരുന്നു അമ്മയും...

Read More >>
#pinarayivijayan |  'എൽഡിഎഫിന്റെ ഭാഗം അല്ല എന്നടക്കം അൻ‍വർ പരസ്യമായി പറഞ്ഞു, വർഗീയവിദ്വേഷം തിരുകിക്കയറ്റാനുള്ള ശ്രമം തിരിച്ചറിയണം'

Oct 1, 2024 07:48 PM

#pinarayivijayan | 'എൽഡിഎഫിന്റെ ഭാഗം അല്ല എന്നടക്കം അൻ‍വർ പരസ്യമായി പറഞ്ഞു, വർഗീയവിദ്വേഷം തിരുകിക്കയറ്റാനുള്ള ശ്രമം തിരിച്ചറിയണം'

ആ റിപ്പോർട്ട് കിട്ടുന്നമുറയ്ക്ക് അതിന്റേതായ നടപടികളിലേക്ക് കടക്കും. ഇതാണ് സർക്കാർ സ്വീകരിച്ച നടപടി....

Read More >>
#holyday | നവരാത്രി ആഘോഷം; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

Oct 1, 2024 07:29 PM

#holyday | നവരാത്രി ആഘോഷം; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ...

Read More >>
#fire | കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

Oct 1, 2024 07:11 PM

#fire | കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു

യാത്രക്കാർ രക്ഷപ്പെട്ടു. അഗ്നി ശമന സേനയെത്തി...

Read More >>
#sexualabuse | പത്ത് വയസുകാരിക്ക് നേരെ നിരന്തരമായ ലൈംഗീകാതിക്രമം; 57- കാരന് 79 വർഷം കഠിന തടവ് വിധിച്ച് നാദാപുരം കോടതി

Oct 1, 2024 06:46 PM

#sexualabuse | പത്ത് വയസുകാരിക്ക് നേരെ നിരന്തരമായ ലൈംഗീകാതിക്രമം; 57- കാരന് 79 വർഷം കഠിന തടവ് വിധിച്ച് നാദാപുരം കോടതി

കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും...

Read More >>
#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

Oct 1, 2024 06:07 PM

#Siddique | ഒളിവ് ജീവിതത്തിന് അവസാനം; അഭിഭാഷകനെ കാണാൻ സിദ്ദീഖ് എത്തി

2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് യുവനടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി...

Read More >>
Top Stories