#France | ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ തലത്തിലേയ്ക്ക്; ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ഫ്രാൻസ്

#France | ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ തലത്തിലേയ്ക്ക്; ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ഫ്രാൻസ്
Sep 22, 2024 08:56 AM | By ADITHYA. NP

ദില്ലി: (www.truevisionnews.com) സുപ്രധാനമായ ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ തലത്തിലേയ്ക്ക്. ന്യൂക്ലിയർ അറ്റാക്ക് അന്തർവാഹിനികളുടെ നിർമ്മാണത്തിന് ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും ഫ്രാൻസ് ഉറപ്പ് നൽകി.

ഇതിന് പുറമെ, 110 കിലോ ന്യൂട്ടൺ ത്രസ്റ്റ് എയർക്രാഫ്റ്റ് എഞ്ചിനുകൾക്കും പൂർണ്ണ ശേഷിയുള്ള അണ്ടർവാട്ടർ ഡ്രോണുകൾക്കുമുള്ള സാങ്കേതികവിദ്യ പൂർണമായും ഇന്ത്യയ്ക്ക് കൈമാറും.

രണ്ട് ന്യൂക്ലിയർ അറ്റാക്ക് അന്ത‍ർവാഹിനികളുടെ ആവശ്യകത ഇന്ത്യൻ നാവികസേന അടുത്തിടെ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഈസാഹചര്യത്തിലാണ് പിന്തുണ അറിയിച്ച് ഫ്രാൻസ് രം​ഗത്തെത്തിയിരിക്കുന്നത്.

സെപ്റ്റംബർ 30 നും ഒക്ടോബർ 1 നും ഇടയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണും തമ്മിൽ പാരീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.

പാരീസ് സന്ദ‍ർശനത്തിനിടെ അജിത് ഡോവലും ഇമ്മാനുവൽ മാക്രോണും തമ്മിലും കൂടിക്കാഴ്ച നടത്തിയേക്കും. യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഡോവൽ മാക്രോണിനെ ധരിപ്പിക്കും.

ഈ മാസം റഷ്യ സന്ദർശിച്ച അജിത് ഡോവൽ, ഓഗസ്റ്റ് 23ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചകളെ കുറിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട് വിശദീകരിച്ചിരുന്നു.

ഇന്ത്യൻ നാവിക സേനയുടെ രണ്ട് വിമാനവാഹിനി കപ്പലുകൾക്കായി 26 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ ചർച്ചകൾ പുരോ​ഗമിക്കുകയാണ്.

പ്രോജക്റ്റ് 75 പ്രകാരം ഇന്ത്യയ്‌ക്ക് മൂന്ന് കൽവാരി ക്ലാസ് ഡീസൽ അറ്റാക്ക് അന്തർവാഹിനികൾ കൂടി ഫ്രാൻസ് നിർമ്മിച്ച് നൽകും. ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്തോ-പസഫിക്കിൽ സഹകരണം ശക്തമാക്കാനാണ് ഫ്രാൻസും ഇന്ത്യയും തീരുമാനിച്ചിരിക്കുന്നത്.

#India #France #defense #partnership #new #level #France #fully #supports #India

Next TV

Related Stories
#eshwarmalpe | പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും, ലോറിയുടെ ലോഹഭാഗം കണ്ടെത്തി - ഈശ്വർ മാൽപെ

Sep 22, 2024 11:17 AM

#eshwarmalpe | പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും, ലോറിയുടെ ലോഹഭാഗം കണ്ടെത്തി - ഈശ്വർ മാൽപെ

സർക്കാരിൽ നിന്നും ഒരു പണം പോലും കൈപറ്റാതെയാണ് താൻ തെരച്ചിലിന്...

Read More >>
#suicide | ജോലി സമ്മർദ്ദം മൂലം ഐ.ടി ജീവനക്കാരൻ സ്വയം ഷോക്കടിപ്പിച്ച്  ജീവനൊടുക്കി

Sep 22, 2024 10:14 AM

#suicide | ജോലി സമ്മർദ്ദം മൂലം ഐ.ടി ജീവനക്കാരൻ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി

15 വർഷമായി ചെന്നൈയിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു...

Read More >>
#accident | ബൈക്കിൽ നിന്നുകൊണ്ട് റീൽ; നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 22, 2024 09:18 AM

#accident | ബൈക്കിൽ നിന്നുകൊണ്ട് റീൽ; നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#Arjunmissingcase | അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ

Sep 22, 2024 06:36 AM

#Arjunmissingcase | അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ

സ്വമേധയാ പുഴയിൽ തെരച്ചിലിന് ഇറങ്ങുന്ന പ്രാദേശിക മുങ്ങൽ വിദഗ്‍ധൻ ഈശ്വർ മാൽപെ ഇന്നും രാവിലെ മുങ്ങി പരിശോധന നടത്തുമെന്ന്...

Read More >>
#narendramodi | പ്രധാനമന്ത്രി അമേരിക്കയിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

Sep 21, 2024 09:53 PM

#narendramodi | പ്രധാനമന്ത്രി അമേരിക്കയിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ക്വാഡ് ഉച്ചകോടിയിലും യുഎൻ കോൺക്ലേവിലും പങ്കെടുക്കാനായാണ് അദ്ദേഹം അമേരിക്കയിലെത്തിയത്....

Read More >>
#gangrape | വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

Sep 21, 2024 05:55 PM

#gangrape | വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

വിശദമായ പരിശോധനയ്ക്ക് ശേഷം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി...

Read More >>
Top Stories