#suicide | ജോലി സമ്മർദ്ദം മൂലം ഐ.ടി ജീവനക്കാരൻ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി

#suicide | ജോലി സമ്മർദ്ദം മൂലം ഐ.ടി ജീവനക്കാരൻ സ്വയം ഷോക്കടിപ്പിച്ച്  ജീവനൊടുക്കി
Sep 22, 2024 10:14 AM | By Susmitha Surendran

ചെന്നൈ: (truevisionnews.com ) ജോലി സമ്മർദ്ദം മൂലം ഐ.ടി ജീവനക്കാരൻ സ്വയം ഷോക്കടിപ്പിച്ച് ആത്മഹത്യചെയ്തു . തേനി സ്വദേശിയാണ് കാർത്തികേയൻ ആണ് മരിച്ചത് .

ഭാര്യ ക്ഷേത്രസന്ദർശനം കഴിഞ്ഞ തിരിച്ചെത്തയപ്പോഴാണ് കാർത്തികേയനെ മരിച്ചനിലയിൽ കണ്ടത്. ചെന്നൈയിലെ താഴാംബൂരിൽ മഹാബലിപുരം റോഡിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.

15 വർഷമായി ചെന്നൈയിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു കാർത്തികേയൻ. ഭാര്യ കെ.ജയറാണിക്കും 10ഉം 8ഉം വയസ് പ്രായമുള്ള രണ്ട് മക്കൾക്കുമൊപ്പമാണ് കാർത്തികേയൻ ചെന്നൈയിൽ കഴിഞ്ഞിരുന്നത്.

ജോലി സമ്മർദ്ദം മൂലം കാർത്തികേയൻ വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെന്നൈയിലെ ആശുപത്രിയിൽ വിഷാദരോഗത്തിന് ചികിത്സയും തേടിയിരുന്നു.

തിങ്കളാഴ്ചയാണ് ഭാര്യ ജയറാണി തിരുപ്പതി ക്ഷേത്രദർശനത്തിനായി പോയത്. വ്യാഴാഴ്ച തിരിച്ചെത്തിയപ്പോൾ വീട് ഉള്ളിൽ നിന്നും പൂട്ടിയനിലയിലായിരുന്നു.

തുടർന്ന് കൈയിലുണ്ടായിരുന്ന മറ്റൊരു കീ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചപ്പോഴാണ് കാർത്തികേയൻ തറയിൽ കിടക്കുന്നത് കണ്ടത്. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ചോരാംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് അയച്ചുവെന്ന് പൊലീസ് അറിയിച്ചു.

അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മരണത്തിന് പിന്നിലുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

#IT #employee #committed #suicide #shocking #himself #due #work #pressure

Next TV

Related Stories
#eshwarmalpe | പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും, ലോറിയുടെ ലോഹഭാഗം കണ്ടെത്തി - ഈശ്വർ മാൽപെ

Sep 22, 2024 11:17 AM

#eshwarmalpe | പുഴയുടെ അടിയിൽ സ്കൂട്ടറും തടികഷ്ണങ്ങളും, ലോറിയുടെ ലോഹഭാഗം കണ്ടെത്തി - ഈശ്വർ മാൽപെ

സർക്കാരിൽ നിന്നും ഒരു പണം പോലും കൈപറ്റാതെയാണ് താൻ തെരച്ചിലിന്...

Read More >>
#accident | ബൈക്കിൽ നിന്നുകൊണ്ട് റീൽ; നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Sep 22, 2024 09:18 AM

#accident | ബൈക്കിൽ നിന്നുകൊണ്ട് റീൽ; നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#France | ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ തലത്തിലേയ്ക്ക്; ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ഫ്രാൻസ്

Sep 22, 2024 08:56 AM

#France | ഇന്ത്യ-ഫ്രാൻസ് പ്രതിരോധ പങ്കാളിത്തം പുതിയ തലത്തിലേയ്ക്ക്; ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ഫ്രാൻസ്

രണ്ട് ന്യൂക്ലിയർ അറ്റാക്ക് അന്ത‍ർവാഹിനികളുടെ ആവശ്യകത ഇന്ത്യൻ നാവികസേന അടുത്തിടെ കേന്ദ്രസർക്കാരിനെ...

Read More >>
#Arjunmissingcase | അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ

Sep 22, 2024 06:36 AM

#Arjunmissingcase | അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ

സ്വമേധയാ പുഴയിൽ തെരച്ചിലിന് ഇറങ്ങുന്ന പ്രാദേശിക മുങ്ങൽ വിദഗ്‍ധൻ ഈശ്വർ മാൽപെ ഇന്നും രാവിലെ മുങ്ങി പരിശോധന നടത്തുമെന്ന്...

Read More >>
#narendramodi | പ്രധാനമന്ത്രി അമേരിക്കയിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

Sep 21, 2024 09:53 PM

#narendramodi | പ്രധാനമന്ത്രി അമേരിക്കയിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ക്വാഡ് ഉച്ചകോടിയിലും യുഎൻ കോൺക്ലേവിലും പങ്കെടുക്കാനായാണ് അദ്ദേഹം അമേരിക്കയിലെത്തിയത്....

Read More >>
#gangrape | വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

Sep 21, 2024 05:55 PM

#gangrape | വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

വിശദമായ പരിശോധനയ്ക്ക് ശേഷം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി...

Read More >>
Top Stories