#gangrape | വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

#gangrape | വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി
Sep 21, 2024 05:55 PM | By ShafnaSherin

മഥുര: (truevisionnews.com)ഉത്തർപ്രദേശിൽ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി 13കാരി കൂട്ടബലാത്സംഗത്തിന് ഇരയായി.ഉത്തർപ്രദേശിലെ മഥുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്

അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽ കയറ്റി മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഓടുന്ന കാറിൽ വെച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ഒരു മേൽപ്പാലത്തിന് താഴെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ബോധം തിരികെ ലഭിച്ചപ്പോൾ പെൺകുട്ടി വീട്ടിലേയ്ക്ക് പോകുകയും സംഭവം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു.

കലശലായ വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി.

ലചരക്ക് കടയിൽ പോയ പെൺകുട്ടിയ്ക്ക് പ്രതികളിലൊരാൾ കുടിക്കാൻ വെള്ളം നൽകി. ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നു. വെള്ളം കുടിച്ചതിന് പിന്നാലെ ബോധക്ഷയം ഉണ്ടായെന്നും തുടർന്ന് രണ്ട് പേർ കൂടി എത്തി വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് റിപ്പോർട്ട്.

സംഭവത്തിൽ ഛത പൊലീസ് മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും ഇവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മൂന്നാമത്തെ പ്രതിയെ കണ്ടെത്താനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.

#13 #year #old #girl #gang #raped #mixing #drugs #water

Next TV

Related Stories
#Atishimarlena  | അതിഷി ഇനി ഡൽഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Sep 21, 2024 05:16 PM

#Atishimarlena | അതിഷി ഇനി ഡൽഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡൽഹിയിൽ ആംആദ്മിയുടെ ഉറച്ച ശബ്ദമായ അതിഷിയല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെജ്‌രിവാളിന് മുന്നിൽ മറ്റൊരു പേര്...

Read More >>
#ARREST | ലൈംഗികപീഡന പരാതി, ബി.ജെ.പി. എം.എല്‍.എ അറസ്റ്റിൽ

Sep 21, 2024 04:50 PM

#ARREST | ലൈംഗികപീഡന പരാതി, ബി.ജെ.പി. എം.എല്‍.എ അറസ്റ്റിൽ

വ്യാഴാഴ്ച രാത്രിതന്നെ പോലീസ് ജയില്‍പരിസരത്ത് നിലയുറപ്പിച്ചിരുന്നു. 2020 മുതല്‍ 2022 വരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി...

Read More >>
#accident | ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കവെ അപകടം; ശരീരത്തിൽ കാർ കയറിയിറങ്ങി വൃദ്ധദമ്പതികൾക്ക് ദാരുണാന്ത്യം

Sep 21, 2024 03:10 PM

#accident | ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കവെ അപകടം; ശരീരത്തിൽ കാർ കയറിയിറങ്ങി വൃദ്ധദമ്പതികൾക്ക് ദാരുണാന്ത്യം

പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കുകയായിരുന്നവരാണ് അപകടത്തിൽ...

Read More >>
#RahulGandhi | ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

Sep 21, 2024 02:18 PM

#RahulGandhi | ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തി; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പൊലീസ്

വാരാണസിയിലെ സിഗ്ര പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് അശോക് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

Read More >>
#ArjunMissing |  അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, തടിക്കഷ്ണം കണ്ടെത്തി ഈശ്വർ മാൽപെ

Sep 21, 2024 01:42 PM

#ArjunMissing | അർജുന് വേണ്ടി വീണ്ടും തിരച്ചിൽ, തടിക്കഷ്ണം കണ്ടെത്തി ഈശ്വർ മാൽപെ

ഡ്രഡ്ജർ ഉപയോഗിച്ചാണ് ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തുന്നത്. തിരച്ചിലില്‍ തടിക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്....

Read More >>
Top Stories