#caraccident | കോഴിക്കോട് മുക്കത്ത് ദമ്പതികളെ കാർ ഇടിച്ചു തെറിപ്പിച്ച സംഭവം; കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചതായി സ്ഥിരീകരണം

#caraccident |  കോഴിക്കോട് മുക്കത്ത് ദമ്പതികളെ കാർ ഇടിച്ചു തെറിപ്പിച്ച സംഭവം; കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചതായി സ്ഥിരീകരണം
Sep 22, 2024 11:56 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) മുക്കത്ത് അമിത വേഗതയിലെത്തിയ കാര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.

തിരുവമ്പാടി സ്വദേശികളായ പി.എ നിഷാം, തേറുപറമ്പില്‍ വിപിന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് രക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി മുക്കം അഭിലാഷ് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ കാരമൂല കല്‍പ്പൂര്‍ നെല്ലിക്കത്ത് വീട്ടില്‍ സല്‍മാന്‍ (25), ഭാര്യ അനീന (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് 30 മീറ്ററോളം തള്ളിനീക്കിയ ശേഷമാണ് കാര്‍ നിര്‍ത്തിയത്. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നിഷാമിനെയും വിപിനെയും സ്ഥലത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളും നാട്ടുകാരും പിടികൂടുകയായിരുന്നു.

കാറില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഡിക്കിയില്‍ നിന്ന് മദ്യക്കുപ്പിയും എയര്‍ഗണ്ണും കണ്ടെത്തുകയും ചെയ്തു.

മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂര്‍വ്വമുള്ള നരഹത്യാ ശ്രമത്തിനും മുക്കം പൊലീസ് ഇരുവര്‍ക്കുമെതിരേ കേസ് എടുത്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

#couple #was #hit #by #car #Mukkam #Kozhikode #Confirmation #that #occupants #car #were #drunk

Next TV

Related Stories
#accident | കാറിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

Sep 22, 2024 02:58 PM

#accident | കാറിടിച്ച് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം...

Read More >>
#Custody |  ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി, ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ

Sep 22, 2024 02:53 PM

#Custody | ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി, ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ

കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് തുടർ നടപടികളിലേക്ക് കടന്നത്...

Read More >>
#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Sep 22, 2024 02:37 PM

#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

തൃശ്ശൂര്‍ ചക്കാമുക്കിലുള്ള ഹിവാന്‍ നിധി ലിമിറ്റഡ്, ഹിവാന്‍ ഫിനാന്‍സ് എന്നിവയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് തൃശ്ശൂര്‍ വെസ്റ്റ്...

Read More >>
#bodyfound |   കായലിൽ  കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

Sep 22, 2024 01:30 PM

#bodyfound | കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന്...

Read More >>
#rahulmamkootathil |  ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

Sep 22, 2024 01:17 PM

#rahulmamkootathil | ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്...

Read More >>
Top Stories