#genitalmutilationcase | ജനനേന്ദ്രിയം മുറിച്ചെന്ന പരാതി വ്യാജം, സ്വയം മുറിവേൽപ്പിച്ചത് ഭർത്താവ്; പരാതിക്ക് പിന്നിൽ തന്നെ കുടുക്കാനുള്ള ശ്രമമെന്ന് ഭാര്യ

#genitalmutilationcase |  ജനനേന്ദ്രിയം മുറിച്ചെന്ന പരാതി വ്യാജം, സ്വയം മുറിവേൽപ്പിച്ചത് ഭർത്താവ്; പരാതിക്ക് പിന്നിൽ തന്നെ കുടുക്കാനുള്ള ശ്രമമെന്ന് ഭാര്യ
Sep 22, 2024 12:30 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കാന്‍ശ്രമിച്ചെന്ന പരാതി തന്നെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഭാര്യ.

ഇക്കാര്യം കാണിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയതായും തലക്കുളത്തൂര്‍ അന്നശ്ശേരി കോളിയോട്ടുതാഴം സ്വദേശിനിയായ വീട്ടമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണമുണ്ടാക്കുന്നതിനിടയില്‍ ഭര്‍ത്താവ് പുറകിലൂടെ കത്തിയുമായിവന്ന് കഴുത്തിന് മുറുക്കിപ്പിടിച്ച് കൊല്ലാന്‍ശ്രമിക്കുകയായിരുന്നു.

ഒരുവിധമാണ് അടുത്തവീട്ടിലേക്ക് ഓടിരക്ഷപ്പെട്ടത്. പിന്നാലെ ഭര്‍ത്താവ് കൊലവിളിയുമായിയെത്തി. ആളുകള്‍ ഒടിക്കൂടിയതോടെ ഭര്‍ത്താവ് മുറിയില്‍ക്കയറി വാതിലടച്ചിരുന്നു.

കുറച്ചുകഴിഞ്ഞ് പുറത്തുവന്ന് വിവരമന്വേഷിക്കാനെത്തിയ തന്റെ സഹോദരന്റെ മകനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. വീണ്ടും മുറിയില്‍പ്പോയി സ്വയം ജനനേന്ദ്രിയം മുറിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു.

വിവരമറിഞ്ഞെത്തിയ എലത്തൂര്‍ പോലീസിനോടും കൂടിനിന്നവരോടും ഭാര്യയാണ് ജനനേന്ദ്രിയം മുറിക്കാന്‍ശ്രമിച്ചതെന്ന് ഭര്‍ത്താവ് പറയുകയായിരുന്നു. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ടാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതിനല്‍കിയത്.

കത്തികാണിച്ച് കൊല്ലാന്‍ശ്രമിച്ചതിന് എലത്തൂര്‍ പോലീസിലും പരാതിനല്‍കി. ഒരുമാസംമുന്‍പ് ഭര്‍ത്താവ് തന്നെയും മകളെയും മര്‍ദ്ദിച്ചതിനെത്തുടര്‍ന്നുള്ള കേസ് ഇപ്പോഴും നിലവിലുണ്ട്.

കഴിഞ്ഞ ഒന്‍പതുവര്‍ഷമായി ഭര്‍ത്താവില്‍നിന്ന് പീഡനമനുഭവിക്കുകയാണെന്നും വീട്ടമ്മ പറഞ്ഞു. മുഖ്യമന്ത്രി, ഡി.ജി.പി., പ്രതിപക്ഷനേതാവ്, വനിതാകമ്മിഷന്‍ എന്നിവര്‍ക്ക് പരാതിനല്‍കുമെന്നും വീട്ടമ്മ പറഞ്ഞു.

#Genital #mutilation #complaint #false #husband #self #inflicted #wife #said #attempt #trap #her #behind #complaint

Next TV

Related Stories
#Custody |  ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി, ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ

Sep 22, 2024 02:53 PM

#Custody | ഫുട്ബോൾ മത്സരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി, ലീഗ് ജില്ലാ നേതാവിന്റെ മകൻ കസ്റ്റഡിയിൽ

കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് തുടർ നടപടികളിലേക്ക് കടന്നത്...

Read More >>
#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Sep 22, 2024 02:37 PM

#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

തൃശ്ശൂര്‍ ചക്കാമുക്കിലുള്ള ഹിവാന്‍ നിധി ലിമിറ്റഡ്, ഹിവാന്‍ ഫിനാന്‍സ് എന്നിവയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് തൃശ്ശൂര്‍ വെസ്റ്റ്...

Read More >>
#bodyfound |   കായലിൽ  കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

Sep 22, 2024 01:30 PM

#bodyfound | കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന്...

Read More >>
#rahulmamkootathil |  ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

Sep 22, 2024 01:17 PM

#rahulmamkootathil | ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്...

Read More >>
#KSudhakaran |  മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്, തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും -  കെ സുധാകരൻ

Sep 22, 2024 01:01 PM

#KSudhakaran | മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്, തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും - കെ സുധാകരൻ

സി പി ഐ യെ യു ഡി ഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരൻ പറഞ്ഞു....

Read More >>
Top Stories