Sep 22, 2024 01:01 PM

തിരുവനന്തപുരം : (truevisionnews.com ) പി വി അൻവറെ സിപിഐഎം പാർലമെന്ററി പാർട്ടിയിൽ എന്തിന് നിലനിർത്തുന്നു. പുറത്തക്കിയാൽ പലതും പുറത്ത് വരുമെന്ന ഭയമെന്ന് കെ സുധാകരൻ .

മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ് . ഒന്ന് ഭരണപക്ഷത്തിന്റേത് മറ്റൊന്ന് പ്രതിപക്ഷത്തിന്റേത്. പി വി അൻവർ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു.

സി പി ഐയെ യു ഡി ഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. അഭിമാനം പണയം വച്ച് സിപിഐ എന്തിന് എൽഡിഎഫിൽ ശ്വാസം മുട്ടി നിൽക്കണം.

തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും. അൻവർ പഴയ നിലപാട് തിരുത്തി വരട്ടെ. അപ്പോൾ കോൺഗ്രസിൽ എടുക്കുന്നത് പരിഗണിക്കാമെന്നും സുധാകരൻ പറഞ്ഞു.

#KSudhakaran #will #take #CPI #UDF #ready #correct it

Next TV

Top Stories