#babymurdercase | കൽപ്പറ്റയിലെ നവജാതശിശുവിന്റെ കൊലപാതകം, കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭർത്താവിൻ്റെ അമ്മ

#babymurdercase | കൽപ്പറ്റയിലെ നവജാതശിശുവിന്റെ കൊലപാതകം,  കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭർത്താവിൻ്റെ അമ്മ
Sep 22, 2024 11:26 AM | By Susmitha Surendran

കല്പറ്റ : (truevisionnews.com ) കൽപ്പറ്റയിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത് . ഭർത്താവിൻ്റെ അമ്മയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കുഞ്ഞിൻ്റെ മാതൃ സഹോദരി ജ്യോതി .

നേപ്പാൾ സെമിൻപൂൾ സ്വദേശി പാർവതിയുടെ പരാതിയിലാണ് ഭർത്താവ് റോഷൻ സൗദ്, അമ്മ മഞ്ജു സൗദ് , അച്ഛൻ അമർ ബാദൂർ സൗദ് എന്നിവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മേയിൽ ആണ് മാസം തികയാതെ റോഷൻ്റെ ഭാര്യ പാർവതി ആൺകുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനെ ഭർത്താവിൻ്റെ അമ്മ മഞ്ജു സൗദ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

യുവതി ശുചിമുറിയിൽ പോയപ്പോഴായിരുന്നു സംഭവം. ഇതിന് ശേഷം മൃതദേഹം ബാഗിലാക്കി ഓൾഡ് വൈത്തിരി ഭാഗത്ത് ഉപേക്ഷിച്ചു എന്നാണ് മൊഴി.

പാർവതിയുടെ ഗർഭം അലസിപ്പിക്കാൻ മഞ്ജു മരുന്നുകൾ നൽകിയതായും പൊലീസ് പറയുന്നു. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് പാർവതിയുടെ സഹോദരി ജ്യോതി.

കുഞ്ഞിൻ്റെ മൃതദേഹം ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. സംഭവത്തിന് ശേഷം നേപ്പാളിൽ പോയ പാർവതി തിരികെ എത്തിയാണ് പരാതി നൽകിയത്.

ഏതാനും മാസങ്ങളായി കൽപ്പറ്റ പള്ളിത്താഴെ ഉള്ള ഹോട്ടലിൽ ശുചീകരണ തൊഴിലാളികളാണ് ഈ കുടുംബം. കൽപ്പറ്റ സിഐ ജയപ്രകാശിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

#crucial #revelation #murder #bloody #child #Kalpetta.

Next TV

Related Stories
#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

Nov 23, 2024 08:33 PM

#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

Nov 23, 2024 07:48 PM

#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലയെന്നും,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ...

Read More >>
#licensesuspended  |  ആംബുലന്‍സിന് വഴി നല്‍കാതെ  അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവം,  ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

Nov 23, 2024 07:39 PM

#licensesuspended | ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച സംഭവം, ലൈസന്‍സ് സസ്പെന്‍റ് ചെയ്തു

കാര്‍ ഓടിച്ച കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്‍റെ ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | കൊട്ടിപ്പാടി തകർത്താടി; നാടൻ പാട്ടിൽ മൂന്നാം തുടർവിജയവുമായി പേരാമ്പ്ര എച്ച് എസ് എസ്

Nov 23, 2024 07:27 PM

#Kozhikodreveuedistrictkalolsavam2024 | കൊട്ടിപ്പാടി തകർത്താടി; നാടൻ പാട്ടിൽ മൂന്നാം തുടർവിജയവുമായി പേരാമ്പ്ര എച്ച് എസ് എസ്

കലോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് നാടൻ പാട്ടിന്റെ സൗന്ദര്യംകൊണ്ട് വേദികൾ കാണികളാൽ...

Read More >>
Top Stories