#missingcase | കോഴിക്കോട് ജില്ലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ കണ്ടെത്തി

#missingcase | കോഴിക്കോട് ജില്ലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ കണ്ടെത്തി
Sep 22, 2024 11:22 AM | By Athira V

നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com   ) കോഴിക്കോട് ജില്ലയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്നും മൂന്ന് വിദ്യാർഥികളെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കാണാതായത്.

മേഖലയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന 16, 17 വയസ് പ്രായമുള്ള കുട്ടികൾ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരം വീട്ടിൽ തിരിച്ചെത്താതായതോടെ രക്ഷിതാക്കൾ നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികൾ ഒരുമിച്ച് യാത്ര ചെയ്യുന്നതായി കണ്ടെത്തി. ഇതിനിടയിൽ വിദ്യാർഥികൾ രക്ഷിതാക്കളുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു.

ഫോൺ ലൊക്കേഷൻ വിവരം വെച്ച് വിദ്യാർഥികൾ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നതായി സൈബർ സെൽ മനസിലാക്കി. തുടർന്ന് നാദാപുരം പോലീസ് പാലക്കാട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന് വിവരം കൈമാറുകയും വിദ്യാർഥികളെ കണ്ടെത്തുകയായിരുന്നു.

#Three #missing #students #found #Kozhikode #district #Helped #Cyber ​Cell

Next TV

Related Stories
#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Sep 22, 2024 02:37 PM

#fraudcase | 14 കോടിയുടെ ഹിവാന്‍ നിധി തട്ടിപ്പുകേസ്; യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

തൃശ്ശൂര്‍ ചക്കാമുക്കിലുള്ള ഹിവാന്‍ നിധി ലിമിറ്റഡ്, ഹിവാന്‍ ഫിനാന്‍സ് എന്നിവയുടെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയതിന് തൃശ്ശൂര്‍ വെസ്റ്റ്...

Read More >>
#bodyfound |   കായലിൽ  കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

Sep 22, 2024 01:30 PM

#bodyfound | കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന്...

Read More >>
#rahulmamkootathil |  ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

Sep 22, 2024 01:17 PM

#rahulmamkootathil | ശ്രുതിയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്‌ യൂത്ത് കോണ്‍ഗ്രസ്, മാസം 15,000 രൂപ വീതം നല്‍കും

ആശുപത്രി വിട്ട ശ്രുതിയ്ക്ക് ആറുമാസത്തേക്ക് ജോലിയ്ക്ക് പോകാനാവില്ല ഈ സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്...

Read More >>
#KSudhakaran |  മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്, തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും -  കെ സുധാകരൻ

Sep 22, 2024 01:01 PM

#KSudhakaran | മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണ്, തിരുത്താൻ തയാറെങ്കിൽ സിപിഐയെ യുഡിഎഫിൽ എടുക്കും - കെ സുധാകരൻ

സി പി ഐ യെ യു ഡി ഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരൻ പറഞ്ഞു....

Read More >>
#saved | മനുഷ്യത്വം ഇല്ലാതാകുന്നു ...കണ്ണൂർ റെയിൽവെ ട്രാക്കിനരികിൽ തളർന്ന് വീണയാൾ സഹായം കിട്ടാതെ കിടന്നത് മണിക്കൂറോളം

Sep 22, 2024 12:39 PM

#saved | മനുഷ്യത്വം ഇല്ലാതാകുന്നു ...കണ്ണൂർ റെയിൽവെ ട്രാക്കിനരികിൽ തളർന്ന് വീണയാൾ സഹായം കിട്ടാതെ കിടന്നത് മണിക്കൂറോളം

ബോധമില്ലാതെ കിടന്ന മുണ്ടല്ലൂർ സ്വദേശി ബാബുവിനെ റെയിൽവെ പൊലീസാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്....

Read More >>
Top Stories