ദോശ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടോ? . എന്നാൽ പിന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു വെറെെറ്റി ദോശ തയ്യാറാക്കിയാലോ?.
ഓട്സ്, ചോളം, തിന, നുറുക്ക് ഗോതമ്പ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ.
വെറൈറ്റി മാത്രം അല്ല ഹെൽത്തി കൂടെയാണ് ഈ ദോശ. എന്നാൽ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ.
ഓട്സ് 100 ഗ്രാം
ചോളം 100 ഗ്രാം
തിന 100 ഗ്രാം
നുറുക്ക് ഗോതമ്പ് 100 ഗ്രാം
ഉഴുന്ന് 150 ഗ്രാം
പൊന്നി അരി 200 ഗ്രാം
ഉലുവ 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം കഴുകി വൃത്തിയാക്കി നാല് മണിക്കൂർ കുതിർത്ത് പാകത്തിനു വെള്ളം നാല് ടേബിൾ സ്പൂൺ ചോറ് ചേർത്ത് അരയ്ക്കുക.
ആറ് മണിക്കൂർ പൊങ്ങാൻ വച്ചതിന് ശേഷം ആവശൃത്തിന് ഉപ്പ് ചേർത്ത് ചുട്ടെടുക്കുക. സ്പെഷ്യൽ ഹെൽത്തി ദോശ തയ്യാർ...
#easy #healthy #dosha #reciepe