മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി

മുൻകാമുകിക്ക് പ്രാങ്ക്; കുളിമുറിയിൽ മുഖം മൂടി ധരിച്ച് ഒളിച്ചിരുന്ന് യുവാവ്, പഞ്ഞിക്കിട്ട് യുവതി
May 10, 2025 09:07 PM | By Anjali M T

കൊളംബിയ:(truevisionnews.com) മുൻ കാമുകിയുടെ കുളിമുറിയിൽ കത്തിയുമായി അതിക്രമിച്ചു കയറി ഒളിച്ചിരുന്ന യുവാവ് പിടിയിൽ. 25 വയസ്സുള്ള ജാക്‌സൺ കൊളം ആർനോൾഡ് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. അമേരിക്കയിലെ സൗത്ത് കരോലിനയിൽ ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്.

ജെയിംസ് ഐലൻഡിലെ വെസ്റ്റ്‌വേ ഡ്രൈവിലുള്ള യുവതിയുടെ വീട്ടിലാണ് ജാക്സൺ അതിക്രമിച്ചു കയറിയത്. യുവതി ഇല്ലാത്ത സമയത്ത് ഇയാൾ മുഖം മൂടി ധരിച്ച് യുവതിയുടെ മുറിയിലെ കുളിമുറിക്കുള്ളിൽ കത്തിയുമായി ഒളിച്ചിരിക്കുകയായിരുന്നു. യുവതി കുളിക്കാൻ എത്തിയ സമയം ഇയാൾ പെട്ടെന്ന് യുവതിക്ക് മേൽ ചാടിവീഴുകയായിരുന്നു. എന്നാൽ ഉടൻ തന്നെ യുവതി ഇയാളെ തിരിച്ച് ആക്രമിച്ച് കീഴ് പ്പെടുത്തി.

ശേഷം ബലം പ്രയോഗിച്ച് മുഖം മൂടി വലിച്ച് മാറ്റുകയായിരുന്നു. തന്റെ മുൻ കാമുകനാണ് ഇതെന്ന് അറിഞ്ഞതോടെ യുവതി ബഹളം വെച്ചു. എന്നാൽ യുവതിക്ക് വേണ്ടി ഒരു പ്രാങ്കാണ് താൻ ഒരുക്കിയതെന്ന് ജാക്സൺ അവകാശപ്പെട്ടു. തനിക്ക് കുറച്ച് സംസാരിക്കണമെന്നും, ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ജാക്സൺ യുവതിയോട് ആവശ്യപ്പെട്ടു.

man arrested for hiding ex-girlfriends bathroom with knife

Next TV

Related Stories
പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

May 8, 2025 08:53 PM

പൊകഞ്ഞത്‌ അഞ്ച് നാൾ, പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്

20 ടണ്‍ കഞ്ചാവ് നഗരമധ്യത്തിലിട്ട് കത്തിച്ച് പൊലീസ്...

Read More >>
Top Stories