(truevisionnews.com) നിരവധി ആരോഗ്യ ഗുണമുള്ള ഒരു പച്ചക്കറിയാണ് പപ്പായ. കപ്പളങ്ങ, കറുമൂസ, കപ്പക്ക തുടങ്ങിയ പേരുകളിലും പപ്പായ അറിയപ്പെടുന്നുണ്ട്. പപ്പായ ഉപ്പേരി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്നത്തെ പ്രധാന വിഭവം പപ്പായ ഉപ്പേരി തന്നെ. തയാറാക്കി നോക്കിയാലോ

ചേരുവകൾ
പപ്പായ ചെറുതായി അരിഞ്ഞത് - 1 കപ്പ്
വെളുത്തുള്ളി ഇഞ്ചി ചതച്ചത്
കടുക്
തേങ്ങാ ചിരകിയത് -1/4 കപ്പ്
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
വെളിച്ചെണ്ണ
വെള്ളം - ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില
വറ്റൽമുളക് -2 എണ്ണം
തയാറാക്കും വിധം
ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊടിച്ചെടുക്കുക. ശേഷം വറ്റൽമുളകും വെളുത്തുള്ളി ഇഞ്ചി ചതച്ചതും കറിവേപ്പിലയും ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കാം.
നിറം മാറി വരുമ്പോൾ ഇതിലേക്ക് ചെറുതായി കഷണങ്ങളാക്കിയ പപ്പായ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും മഞ്ഞൾപ്പൊടിയിട്ടും ചേർത്ത് അടച്ചു വെച്ച് നന്നായി വേവിച്ചെടുക്കാം.
പപ്പായ വെന്തു വരുമ്പോൾ തേങ്ങാ ചേർത്ത് ചെറുതീയിൽ തന്നെ അല്പം നേരം കൂടെ പാകം ചെയ്തു വാങ്ങി വെയ്ക്കുക . നല്ല സ്വാദുള്ള പപ്പായ ഉപ്പേരി തയാർ
#pappaya #upperi #recipie #cookery
