കാണാതായ ഏഴ് വയസ്സുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തി

കാണാതായ ഏഴ് വയസ്സുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തി
May 10, 2025 09:11 PM | By Susmitha Surendran

ലക്‌നൗ: (truevisionnews.com) കാണാതെ പോയ ഏഴ് വയസ്സുകാരന്റെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തി . ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം . ഖുത്തിപുരി ജാതന്‍ ഗ്രാമത്തിലെ ഭോല എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തുപോയ കുട്ടി തിരികെ വന്നില്ല .നാട്ടുകാരും കുടുംബവും തിരച്ചില്‍ നടത്തിയെങ്കില്‍ കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു

ശനിയാഴ്ച രാവിലെ തിന കൃഷി ചെയ്യുന്ന വയലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കൈകളും കാലുകളും കയറുകൊണ്ട് കെട്ടിയിട്ടിരുന്നു. ശരീരത്തില്‍ മുറവുകളുണ്ടായിരുന്നു. മൃതദേഹം ജീര്‍ണിച്ചിട്ടുണ്ടെന്നും അതിനാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ബാക്കി വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Body missing seven year old boy found with hands and feet tied

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories