#cookery |ഈസിയായി തയ്യാറാക്കാം ടേസ്റ്റി വാനില കസ്റ്റാര്‍ഡ് പുഡ്ഡിംഗ്

#cookery |ഈസിയായി തയ്യാറാക്കാം ടേസ്റ്റി വാനില കസ്റ്റാര്‍ഡ് പുഡ്ഡിംഗ്
May 25, 2024 03:18 PM | By Susmitha Surendran

(truevisionnews.com)   വളരെ എളുപ്പത്തിൽ ടേസ്റ്റി വാനില കസ്റ്റാര്‍ഡ് പുഡ്ഡിംഗ് തയ്യാറാക്കി നോക്കിയാലോ ....

ചേരുവകള്‍

പാല്‍-അര ലിറ്റര്‍

വാനില കസ്റ്റാര്‍ഡ് പൗഡര്‍-2 ടീസ്പൂണ്‍

പഞ്ചസാര-7 ടീസ്പൂണ്‍

ജെലാറ്റിന്‍-1 ടീസ്പൂണ്‍

തണുത്ത വെള്ളം-1/4 കപ്പ്

ഫ്രഷ് ക്രീം-1 കപ്പ്

വാനില എസ്സെന്‍സ്-1 ടീസ്പൂണ്‍

തയ്യാറാക്കുന്ന രീതി

കാല്‍ കപ്പ് തണുത്ത വെള്ളത്തില്‍ ജെലാറ്റിന്‍ എടുത്ത് ആദ്യം കുതിര്‍ത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തില്‍ കസ്റ്റാര്‍ഡ് പൗഡറിട്ട് അര കപ്പ് പാലും ചേര്‍ത്ത ശേഷം കട്ടയില്ലാതെ ഇളക്കി മാറ്റി വയ്ക്കുക.

ശേഷം ബാക്കിയുള്ള പാലും പഞ്ചസാരയും ചേര്‍ത്ത് ഇടത്തരം തീയില്‍ തിളപ്പിക്കാന്‍ വെയ്ക്കുക. തിളയ്ക്കാറാകുമ്പോള്‍ ഇതിലേക്ക് കസ്റ്റാര്‍ഡ് മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക, തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക.

ഈ മിശ്രിതം കട്ടിയാകാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ച ശേഷം, കുതിര്‍ത്തു വെച്ചിരിക്കുന്ന ജെലാറ്റിന്‍ ചേര്‍ത്ത് ജെലാറ്റിന്‍ പൂര്‍ണ്ണമായും അലിഞ്ഞുപോകുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക.

അടുപ്പില്‍ നിന്നും ഇറക്കി റൂം ടെടെമ്പറേച്ചറില്‍ തണുപ്പിക്കാന്‍ മാറ്റി വയ്ക്കുക. ഒരു ചെറിയ പാത്രത്തില്‍ ഫ്രഷ് ക്രീം ചേര്‍ത്ത് കട്ടയില്ലാതെ നന്നായി അടിക്കുക.

ശേഷം തണുത്ത കസ്റ്റാര്‍ഡിലേക്ക് ഈ ക്രീമും വാനില എസ്സെന്‍സും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് മാറ്റി ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്യുക. ടുട്ടി ഫ്രൂട്ടി കൊണ്ട് അലങ്കരിച്ച് കഷണങ്ങളായി മുറിച്ച് വിളമ്പാവുന്നതാണ്.

#Easy #make #tasty #vanilla #custard #pudding

Next TV

Related Stories
#tea |  ചായ ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കാം ...

Dec 6, 2024 07:29 AM

#tea | ചായ ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കാം ...

ഈ ഒരു ചായ മതി ഇന്ന്, സ്നേഹം പങ്കുവെയ്ക്കാൻ...

Read More >>
#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

Nov 28, 2024 10:27 PM

#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്ന മുട്ട ആരോഗ്യത്തിന് ഏറെ ഗുണം...

Read More >>
#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

Nov 26, 2024 05:39 PM

#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

നല്ല ചൂടുള്ള ചപ്പാത്തിയുടെ കൂടെയോ,ദോശയുടെ കൂടെയോ,നല്ല സോഫ്റ്റ് ആയ പുട്ടിന്റെ കൂടെയോ കൂട്ടി കഴിക്കാവുന്ന ചിക്കൻ...

Read More >>
#njandukkari | ആർക്കും ഇഷ്ടപ്പെടും തേങ്ങാ അരച്ച ഈ  ഞണ്ടു കറി

Nov 19, 2024 09:18 PM

#njandukkari | ആർക്കും ഇഷ്ടപ്പെടും തേങ്ങാ അരച്ച ഈ ഞണ്ടു കറി

ചപ്പാത്തിയുടെ കൂടെയോ ദോശയുടെ കൂടെയോ ചോറിന്റെ കൂടെയോ കൂട്ടി...

Read More >>
#cookery |  മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം എളുപ്പത്തിൽ

Nov 17, 2024 01:49 PM

#cookery | മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം എളുപ്പത്തിൽ

ചോറിനൊപ്പം കൂട്ടാൻ അടിപൊളി മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം വളരെ...

Read More >>
Top Stories










Entertainment News