#cookery|ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കി നോക്കൂ

#cookery|ചമ്മന്തി പൊടി ഇങ്ങനെ തയ്യാറാക്കി നോക്കൂ
May 11, 2024 03:54 PM | By Meghababu

(truevisionnews.com)വീട്ടിൽ തേങ്ങ  ഉണ്ടെങ്കിൽ ഇതാ ഉണ്ടാക്കാം. നല്ല നാടൻ ചമ്മന്തി പൊടി. ചോറിന്റെ കൂടെ അടിപൊളി കോമ്പോ ആണിത്.

വേണ്ട ചേരുവകൾ വെളിച്ചെണ്ണ - 2 ടീസ്പൂൺ ചുവന്ന മുളക് - 7 എണ്ണം കാശ്മീരി മുളക് - 4 എണ്ണം കായപൊടി - 1.5 ടേബിൾ സ്പൂൺ കടലപരിപ്പ് - 1/4 കപ്പ്‌ ഉഴുന്ന് പരിപ്പ് - 1/3 കപ്പ്‌ കൊത്തമല്ലി - 1/8 കപ്പ്‌ തേങ്ങ - 1 കപ്പ്‌ പുളി - 1 നെല്ലിക്ക വലുപ്പത്തിൽ കറിവേപ്പില ഉപ്പ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു പാനിൽ എണ്ണയൊഴിച്ച് മുളകുകളും കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കുക.

ഇതിനെ മാറ്റിയശേഷം അതേ പാനിൽ കടല പരിപ്പ് ചേർത്ത് നന്നായി വറക്കുക.

ഒരുവിധം വറുത്തു വരുമ്പോൾ ഉഴുന്നുപരിപ്പ് കൂടി ചേർത്ത് നന്നായി വറക്കുക. നന്നായി വറുത്തു വരുമ്പോൾ കൊത്തമല്ലി കൂടി ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് ചൂടാക്കുക.കായപൊടി കൂടി ചേർത്ത് ഒന്ന് ചൂടാക്കിയ ശേഷം പാനിൽ നിന്നും മാറ്റി വയ്ക്കുക.

പാനിൽ ചിരകിയ തേങ്ങ ചേർത്ത് ചുവക്കുന്നത് വരെ വറുത്തെടുക്കുക. ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കാം. തേങ്ങ നന്നായി വറുത്ത് വരുമ്പോൾ മുൻപ് വറുത്തു വെച്ചിട്ടുള്ള ചേരുവകൾ എല്ലാം കൂടി ചേർത്ത് പുളിയും ചേർത്ത് രണ്ടുമിനിറ്റ് കൂടി ചൂടാക്കുക.

ആവശ്യത്തിന് ഉപ്പും ചേർത്ത് പൊടിച്ചെടുക്കുക. എയർ ടൈറ്റ് ബോക്സിൽ ഇട്ട് കുറച്ചു ദിവസങ്ങളോളം ഉപയോഗിക്കാം.

#Try #preparing #Chammandi #powder #like #this

Next TV

Related Stories
#Cookery | തേങ്ങ പാല്‍ ചേര്‍ത്തുള്ള സ്‌പെഷ്യല്‍ രസം ; ഈസി റെസിപ്പി

Jun 20, 2024 08:59 AM

#Cookery | തേങ്ങ പാല്‍ ചേര്‍ത്തുള്ള സ്‌പെഷ്യല്‍ രസം ; ഈസി റെസിപ്പി

നമുക്ക് മലയാളികൾക്ക് വളരെ അധികം ഇഷ്ടപെടുന്നതാണ് തേങ്ങാ പാൽ ചേർത്ത എല്ലാ...

Read More >>
#chickenchamanthi | ചിക്കൻ കൊണ്ടൊരു ചമ്മന്തി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Jun 18, 2024 12:26 PM

#chickenchamanthi | ചിക്കൻ കൊണ്ടൊരു ചമ്മന്തി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ചമ്മന്തി കഴിക്കാന്‍ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ...

Read More >>
#kadalacurry | സൂപ്പർ കടലക്കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Jun 16, 2024 01:37 PM

#kadalacurry | സൂപ്പർ കടലക്കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

കടല വെള്ളത്തിൽ കുതിർക്കാൻ ഇട്ടതിനുശേഷം അഞ്ചുമണിക്കൂറ് കഴിയുമ്പോൾ കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് കടലയും, കുറച്ചു...

Read More >>
#afghanichicken |കൊതിപ്പിക്കും രുചിയിൽ അഫ്ഗാനി ചിക്കൻ; ഈസി റെസിപ്പി

Jun 8, 2024 03:16 PM

#afghanichicken |കൊതിപ്പിക്കും രുചിയിൽ അഫ്ഗാനി ചിക്കൻ; ഈസി റെസിപ്പി

അഫ്ഗാനി ചിക്കൻ വീട്ടിൽ എങ്ങനെ രുചികരമായി തയ്യാറാക്കുന്നതെന്ന്...

Read More >>
#cookery|ബ്രേക്ക്ഫാസ്റ്റിന് ഒരു ഹെൽത്തി ദോശ ആയാലോ?

Jun 6, 2024 11:52 AM

#cookery|ബ്രേക്ക്ഫാസ്റ്റിന് ഒരു ഹെൽത്തി ദോശ ആയാലോ?

ഓട്സ്, ചോളം, തിന, നുറുക്ക് ഗോതമ്പ് എന്നിവയാണ് ഇതിലെ പ്രധാന...

Read More >>
#Fishgrill | ഫിഷ് ഗ്രിൽ, രണ്ട് വ്യത്യസ്ത രുചികൂട്ടിൽ

Jun 1, 2024 03:20 PM

#Fishgrill | ഫിഷ് ഗ്രിൽ, രണ്ട് വ്യത്യസ്ത രുചികൂട്ടിൽ

വ്യത്യസ്ത മസാലക്കൂട്ടിൽ ഒരു കിടിലൻ ഫിഷ്...

Read More >>
Top Stories