ശത്രുക്കൾക്ക് ഭയം, നമ്മുടെ അഭിമാനം; ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി

ശത്രുക്കൾക്ക് ഭയം, നമ്മുടെ  അഭിമാനം;  ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി
May 10, 2025 11:08 PM | By Anjali M T

(truevisionnews.com) മൂന്ന് ദിവസത്തിലധികമായി, എല്ലാവരും അഭിമാനത്തോടെ ഓപ്പറേഷൻ സിന്ദൂരിനെകുറിച്ചും, ഇന്ത്യയുടെ ധീരതയെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങൾ പരസ്പ്പരം പങ്കുവയ്ക്കുന്നു. നമുക്ക് കാവലായി നമ്മുടെ സൈന്യം ഉണ്ട്. നമ്മൾ ഉറങ്ങിയാലും അവർ ഉറങ്ങില്ലായെന്ന വിശ്വാസത്തിൽ ഓരോ ദിവസവും ധൈര്യമായി നമ്മൾ മുന്നോട്ട് പോകുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഊണും ഉറക്കവുമില്ലാതെ, നാടെന്നോ കാടെന്നോ ഇല്ലാതെ, മഴയെന്നോ വെയിലെന്നോ ഇല്ലാതെ, മരണം തൊട്ടടുത്തുണ്ടെന്നറിഞ്ഞിട്ടും നമുക്കായി അതിരുകൾ കാക്കുന്ന നമ്മുടെ സൈന്യം, അതെ ഇന്ത്യൻ കര, നാവിക, വ്യോമ സേന. ദി റിയൽ ഹീറോസ് ഓഫ് ഇന്ത്യ.

സിന്ദൂരത്തിന്റെ പ്രതികാരം ചെയ്യുന്നവൻ മറ്റൊരുവളുടെ നെറ്റിയിലെ സിന്ദൂരമാണെന്നറിയാമെങ്കിൽ കൂടിയും ഇന്ത്യ എന്റെ രാജ്യമാണ്, ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരി സഹോദരനാണ് എന്ന് ചൊല്ലിപ്പടിച്ച പ്രതിജ്ഞ യാഥാർഥ്യമാക്കാൻ, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ, പാകിസ്താനല്ല ഏത് പച്ചക്കാരൻ വന്നാലും ഞങ്ങൾ ജനിച്ചുവളർന്ന ഞങ്ങളുടെ കാൽച്ചുവട്ടിലെ ഒരടിമണ്ണ് പോലും വിട്ട് തരില്ലെന്നും, ഞങ്ങളുടെ സഹോദരങ്ങളുടെ മേൽ ഒരു തുള്ളി മണ്ണ് പോലും നുള്ളിയിടാൻ സമ്മതിക്കില്ലായെന്ന് ഉറച്ചുകൊണ്ട് സ്വന്തം ജീവൻ പോലും പണയംവച്ച് യുദ്ധം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട ഇന്ത്യയുടെ കാവൽക്കാർ. ആർക്കും പകരം വയ്ക്കാൻ പറ്റാത്ത THE FEARLESS WARRIORS.

താളമേറി കുതിക്കുന്ന ധൈര്യത്തിന്റെ അതുല്യ വീരന്മാരാണ് നമ്മുടെ സൈന്യം. മഞ്ഞുപാളികളിലൂടെയും മരുഭൂമിയിലെ കൊഴിഞ്ഞ കാറ്റുകളിലൂടെയും അവർ നീങ്ങുന്നത് ചെറുത്തുനിൽപ്പിന്റെ പുതിയ അദ്ധ്യായങ്ങൾ എഴുതാനാണ്. തീവ്രവാദത്തിന് കനത്ത മറുപടി, അതിര്‍ത്തിയിൽ കടന്നുകയറുന്നവർക്കു പാഠം പഠിപ്പിക്കൽ. സേനയുടെ പ്രവർത്തനം വാക്കല്ല, പ്രവൃത്തിയാണ്.

ഭീകരതയുടെ കറുത്ത ഇരുട്ടിൽ ദേശീയ സുരക്ഷയ്ക്കുള്ള പ്രകാശമാണ് സൈന്യം. ഇന്ത്യ ഒരിക്കലും മുട്ട് മടങ്ങിനിൽക്കില്ല എന്ന് ഉറപ്പാണ്. ദേശസ്നേഹത്തിന് ഇനി വ്യാഖ്യാനം വേണ്ട, സൈന്യം തന്നെയാണ് അതിന്റെ ഉറച്ച രൂപം. ഇന്നും സ്വന്തം ജീവൻ പണയം വച്ച് ഞങ്ങളെ കാക്കുന്ന നിങ്ങൾക്ക്, ബിഗ് സല്യൂട്ട്, ഇന്ത്യൻ ആർമി.

the real heroes-indian army navy airforce

Next TV

Related Stories
സോറസ്സിൻ്റെ ലക്ഷ്യം ഇനി ഇന്ത്യയോ? ഡീപ്പ് സ്‌റ്റേറ്റിൻ്റെ അടുത്ത നീക്കമെന്ത്?

Jun 26, 2025 10:18 PM

സോറസ്സിൻ്റെ ലക്ഷ്യം ഇനി ഇന്ത്യയോ? ഡീപ്പ് സ്‌റ്റേറ്റിൻ്റെ അടുത്ത നീക്കമെന്ത്?

ലോകത്തെ വരേണ്യവർഗത്തിൻ്റെ നിഗൂഡമായ ഒരു സമാന്തര രഹസ്യ സംഘമാണ് ഡീപ്പ് സ്‌റ്റേറ്റ്...

Read More >>
Top Stories










//Truevisionall