കോഴിക്കോട്: (truevisionnews.com) പൂനൂർ പുഴയിൽ നീന്തുന്നതിനിടെ വിദ്യാർഥിയെ കാണാതായി. കക്കോടി പുവ്വത്തൂർ പാലന്നുകണ്ടിയിൽ സരസന്റെ മകൻ കാർത്തിക്ക് (14) നെയാണ് കാണാതായത്. പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് കാർത്തിക്.

പുവ്വത്തൂർ ഭാഗത്തുവച്ചാണു സംഭവം ഉണ്ടായത് . സുഹൃത്തുക്കളായ നാലു പേർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു കാർത്തിക്. സംഭവത്തിൽ വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന പുഴയിൽ തിരച്ചിൽ തുടങ്ങി.
#student #missing #while #swimming #river #Kozhikode
