'തീരുമാനം വിവേകപൂർണമായത്, ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്' -മുഖ്യമന്ത്രി പിണറായി വിജയൻ

'തീരുമാനം വിവേകപൂർണമായത്, ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്' -മുഖ്യമന്ത്രി പിണറായി വിജയൻ
May 10, 2025 07:38 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിൻ്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനം. അതിർത്തിയിലെ സംഭവ വികാസങ്ങൾ മൂലം സംസ്ഥാന ഗവൺമെന്റിന്റെ നാലാം വാർഷിക പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ മെയ് 13 മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്ന് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലാതല-സംസ്ഥാനതല യോഗങ്ങളും എൻ്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും മെയ് 13 മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയ്യതി പിന്നീട് അറിയിക്കും.




cm pinarayi vijayan welcomes ceasefire

Next TV

Related Stories
മഴ;  ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്,  വിവിധ നദികളിൽ നദികളിൽ പ്രളയ മുന്നറിയിപ്പ്

Jun 2, 2025 03:09 PM

മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വിവിധ നദികളിൽ നദികളിൽ പ്രളയ മുന്നറിയിപ്പ്

മഴ; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വിവിധ നദികളിൽ നദികളിൽ പ്രളയ...

Read More >>
പ്രായമൊക്കെ ആയില്ലേ....! തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന; വയോധികൻ  അറസ്റ്റിൽ

Jun 2, 2025 02:21 PM

പ്രായമൊക്കെ ആയില്ലേ....! തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന; വയോധികൻ അറസ്റ്റിൽ

തുണിക്കടയുടെ മറവിൽ മദ്യവിൽപ്പന നടത്തിയ മധ്യവയസ്‌കൻ...

Read More >>
Top Stories