കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍
May 11, 2025 01:29 PM | By Susmitha Surendran

പേരാമ്പ്ര: (truevisionnews.com) കാണാതായ മധ്യവയസ്‌കനെ വീടിനോട് ചേര്‍ന്ന വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിയങ്ങല്‍ നൊചാട് പഞ്ചായത്ത്‌ ഓഫീസിനു സമീപം കൂടത്തിങ്കല്‍ മീത്തല്‍ രാജീവനെ (53) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാജീവനെ മെയ് 8 മുതല്‍ കാണാതായിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. പൊലീസ് നല്‍കിയ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ഇന്ന് കാലത്ത് വീണ്ടും വീടിന് സമീപം നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ വിറക് പുരയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും. പിതാവ് ഗോവിന്ദന്‍ കിടാവ്. മാതാവ് നാരായണി അമ്മ. സഹോദരി പരേതയായ പുഷ്പ.

Missing middle aged man found hanging Perambra Kozhikode

Next TV

Related Stories
ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

Jul 24, 2025 11:14 PM

ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മണ്ണൂര്‍ പാറക്കടവില്‍ ചൂണ്ടയിടാൻ പോയ യുവാവ് പുഴയില്‍ വീണ് മുങ്ങി...

Read More >>
ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

Jul 24, 2025 10:55 PM

ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ...

Read More >>
അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jul 24, 2025 10:13 PM

അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

Jul 24, 2025 09:36 PM

പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂർ സ്വദേശി...

Read More >>
നാളെ പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

Jul 24, 2025 09:35 PM

നാളെ പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന്...

Read More >>
Top Stories

Entertainment News

//Truevisionall