കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിൽ കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു .സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത് .

നിയന്ത്രണം വിട്ട കാർ വിദ്യാർത്ഥികളെ ഇടിക്കുകയും കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു . ആലുവയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് .
കടയുടെ മുൻവശം പൂർണ്ണമായും തകർന്നു . അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെ ആരോഗ്യാവസ്ഥ ഗുരുതരമല്ല .
Two students injured in a car collision in Kozhikode's Thamarassery
