ഇടുക്കി: നെടുംക്കണ്ടത്ത് പതിനേഴുകാരനായ വിദ്യാർത്ഥി ജീവനൊടുക്കിയത് ഇന്റര്‍നെറ്റ് ഗെയിമിന്റെ സ്വാധീനം മൂലമെന്നു സംശയിക്കുന്നതായി പൊലീസ്.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് കമ്പംമെട്ട് പൊലീസ് അറിയിച്ചു. കുട്ടിയുടെ ഫോണില്‍ നിന്ന് ചില ഓണ്‍ലൈന്‍ ഗെയിമുകളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. വിദ്യാർത്ഥിയുടെ സഹപാഠികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഗെയിമിന് അടിമകളായ കൂടുതല്‍ വിദ്യാർത്ഥികളുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം പ്ലസ്ടു ക്ലാസ് ആരംഭിച്ചപ്പോള്‍ വിദ്യാർത്ഥി സ്‌കൂളിലെത്തിയിരുന്നു. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. പിന്നീട് രാത്രിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. കമ്പംമെട്ട് എസ്എച്ച്ഒ വി.എസ്.അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
Influence of online game behind student's suicide in Nedumkandath; Police have started an investigation
