വീട്ടിൽ ചക്ക നന്നാക്കുകയായിരുന്ന സ്ത്രീയുടെ രണ്ട് പവന്റെ മാല കവർന്നു

വീട്ടിൽ ചക്ക നന്നാക്കുകയായിരുന്ന സ്ത്രീയുടെ രണ്ട്  പവന്റെ മാല കവർന്നു
Jan 24, 2023 02:43 PM | By Vyshnavy Rajan

തൃശൂർ : തിരൂരിൽ വീട്ടിൽ ചക്ക നന്നാക്കുകയായിരുന്ന സ്ത്രീയുടെ രണ്ട് പവന്റെ മാല കവർന്നു. ആലപ്പാടൻ വീട്ടിൽ ജോഷി ഭാര്യ സീമയുടെ മാലയാണ് പൊട്ടിച്ചത്. മോഷണശ്രമം ചെറുക്കുന്നതിനിടെ സീമയുടെ വായ മോഷ്ടാവ് പൊത്തിപ്പിടിച്ചു.

മോഷ്ടാവിന്റെ കൈവിരൽ കടിച്ച് മുറിച്ചാണ് വീട്ടമ്മ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആളുകൾ എത്തും മുമ്പ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.

ക്യാപ്റ്റൻ അമരീന്ദർ സിംഗ് മഹാരാഷ്ട്ര ഗവർണറാകുമെന്ന് സൂചന

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് അടുത്ത മഹാരാഷ്ട്ര ഗവർണറാകുമെന്ന് സൂചന.

മറാഠാ ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജിനെതിരെ വിവാദ പരാമർശം നടത്തിയ ഭഗത് സിംഗ് കോഷിയാരിക്ക് പകരക്കാരനായി അമരീന്ദറെ കൊണ്ടുവരാനുള്ള ചർച്ചകൾ സജീവമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

ഭഗത് സിംഗ് കോഷിയാരിക്ക് പകരം പഞ്ചാബ് മുൻ മുഖ്യമന്ത്രിയെ മഹാരാഷ്ട്രയിലേക്ക് അയച്ചേക്കുമെന്നാണ് വിവരം. സർക്കാരിലോ പാർട്ടിയിലോ ഏതെങ്കിലും പദവി വഹിക്കാനോ, തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ബിജെപി നിശ്ചയിച്ചിട്ടുള്ള പരിധി 75 വയസ്സാണ്. എന്നാൽ 80 വയസ്സുള്ള അമരീന്ദർ ഗവർണർ ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

83 അംഗങ്ങളുള്ള ബിജെപിയുടെ ഉന്നതതല പാനലായ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് അടുത്തിടെ അമരീന്ദറിനെ ഉൾപ്പെടുത്തിയിരുന്നു. നേരത്തെ അമരീന്ദറിന്റെ സ്വന്തം തട്ടകമായ പട്യാലയിൽ ജനുവരി 29-ന് നടത്താനിരുന്ന റാലി റദ്ദാക്കിക്കൊണ്ടുള്ള ബിജെപി നീക്കം ഒരു സൂചന നൽകിയിരുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിൽ ചില മുന്നേറ്റങ്ങൾ നടത്താനാണ് ബിജെപി ആദ്യം ശ്രമിച്ചിരുന്നതെങ്കിലും ഒരു പ്രമുഖ ജാട്ട് സിഖ് മുഖമല്ലാതെ അമരീന്ദറിന് പഞ്ചാബിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന് മനസിലാക്കിയാണ് ബിജെപിയുടെ പുതിയ തീരുമാനം.

2021-ൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തതിനെത്തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്തായ അദ്ദേഹം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു, അത് പിന്നീട് ബിജെപിയിൽ ലയിച്ചു.

കഴിഞ്ഞ ദിവസമാണ് സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നതായി ഭഗത് സിംഗ് കോഷിയാരി വെളിപ്പെടുത്തിയത്. തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

Two Pawan necklaces were stolen from a woman who was repairing gum at home

Next TV

Related Stories
#shebinadeath  |  ഓർക്കാട്ടേരിയിലെ ഷെബിനയുടെ മരണം: ഭർത്താവിന്‍റെ മാതൃസഹോദരൻ റിമാൻഡിൽ

Dec 9, 2023 08:17 PM

#shebinadeath | ഓർക്കാട്ടേരിയിലെ ഷെബിനയുടെ മരണം: ഭർത്താവിന്‍റെ മാതൃസഹോദരൻ റിമാൻഡിൽ

ഓർക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരി സ്വദേശി താഴെ പുതിയോട്ടിൽ ഹനീഫയെ (53) ആണ് വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദ് അറസ്റ്റ്...

Read More >>
#youthcongress  | നവകേരള ബസ്സിന് അകമ്പടി വന്ന കണ്ണൂരിലെ ഗുണ്ടകൾ ഇടിവളകൊണ്ട് ക്രൂരമായി  മർദ്ദിച്ചു -യൂത്ത് കോൺഗ്രസ്

Dec 9, 2023 08:07 PM

#youthcongress | നവകേരള ബസ്സിന് അകമ്പടി വന്ന കണ്ണൂരിലെ ഗുണ്ടകൾ ഇടിവളകൊണ്ട് ക്രൂരമായി മർദ്ദിച്ചു -യൂത്ത് കോൺഗ്രസ്

കെ.എസ്.യു പ്രവർത്തകനായ പി.കെ. അബുവിനെ ആലുവയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ...

Read More >>
#kidnappingcase | ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

Dec 9, 2023 07:57 PM

#kidnappingcase | ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

സംഭവസമയത്തെ വീട്ടിലെ പ്രവർത്തികൾ അന്വേഷണസംഘം തെളിവെടുപ്പിനിടയിൽ...

Read More >>
#suicide| എംബിബിഎസ് വിദ്യാർത്ഥിയുടെ മരണം: മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ , ദുരൂഹതയിൽ അന്വേഷണം

Dec 9, 2023 07:53 PM

#suicide| എംബിബിഎസ് വിദ്യാർത്ഥിയുടെ മരണം: മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ , ദുരൂഹതയിൽ അന്വേഷണം

ഹോസ്റ്റൽ കെട്ടിടത്തിനകത്തേക്ക് കയറി പോയ അതിഥി നിലത്ത് വീണ പരിക്കേറ്റ നിലയിലാണ് പിന്നീട്...

Read More >>
#navakeralasadas | നവകേരള സദസ്സിനിടെ ആളുമാറി സിപിഎം പ്രവർത്തകന് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമർദ്ദനം; പാർട്ടി വിടുമെന്ന് പ്രവർത്തകൻ

Dec 9, 2023 07:50 PM

#navakeralasadas | നവകേരള സദസ്സിനിടെ ആളുമാറി സിപിഎം പ്രവർത്തകന് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമർദ്ദനം; പാർട്ടി വിടുമെന്ന് പ്രവർത്തകൻ

ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർ ഇന്നലെ നവകേരള സദസ്സ് വേദിയിൽ...

Read More >>
Top Stories