കുട്ടനെല്ലൂർ ( തൃശൂർ): ( www.truevisionnews.com) ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ബൈക്കിടിച്ച് ഒൻപത് വയസ്സുകാരി മരിച്ചു. കൊരട്ടി കുട്ടാല പറമ്പിൽ പരേതനായ രഞ്ജിത്തിന്‍റെ മകൾ അവന്തിക (9) ആണ് മരിച്ചത്. അമ്മൂമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം. അവന്തികയുടെ അമ്മൂമ്മ സുജാതയെ ഗുരുതര പരിക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് 6.30 ഓടെ കുട്ടനെല്ലുർ ക്ഷേത്ര ദർശനം കഴിഞ്ഞ് ദേശീയപാത കുറുകേ കടക്കുന്നതിനിടയിലാണ് അപകടം. അവന്തിക സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യർത്ഥിനിയാണ്.
അമ്മ സുധീന ജർമ്മനിയിൽ അക്കൌണ്ടന്‍റായി ജോലി ചെയ്യുന്നതിനാൽ അവന്തിക അമ്മൂമ്മയോടെപ്പമായിരുന്നു താമസം. സംസ്കാരം നാളെ 1.30 ന് കൊരട്ടി എളഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും.
Nine year old girl dies after being hit by bike
