തിരുവനന്തപുരം : ( www.truevisionnews.com) കിളിമാനൂർ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടുംപുറം സ്വദേശി നബീൽ (40) നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴ്ദിവസത്തോളം പഴക്കമുണ്ട്.

വീട്ടിൽ അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പമാണ് നബീൽ താമസിക്കുന്നത്. സഹോദരിയുടെ ചികിത്സയ്ക്കായി അമ്മയും സഹോദരിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ്.
ഈ മാസം 4-ാം തീയതി വരെ നബീലിനെ പുറത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ.
youngman found dead inside house kilimanoor
