പ്രകൃതി ദൃശ്യങ്ങളുടെ കലവറ; പാലുകാച്ചി മലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്

പ്രകൃതി ദൃശ്യങ്ങളുടെ കലവറ; പാലുകാച്ചി മലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്
Jan 3, 2023 12:19 AM | By Vyshnavy Rajan

 പ്രകൃതി ദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. സമുദ്ര നിരപ്പില്‍നിന്ന് 1200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രകൃതി ദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മല കേന്ദ്രീകരിച്ച്‌ ഇക്കോ ടൂറിസം പദ്ധതി നടത്തിപ്പിന് ശേഷമാണ് നിരവധി സഞ്ചാരികളെത്തുന്നത്.

മേഖലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ചീങ്കണ്ണിപ്പുഴയിലെ കോച്ചിക്കുളം, കരിയം കാപ്പിലെ ചീരംവേലിപ്പടി ജലാശയം, കുണ്ടേരിമുളംകാടുകള്‍, ശാന്തിഗിരിക്ക് സമീപം സൂയിസൈഡ് പോയന്‍റ് എന്നിങ്ങനെ നിരവധി വിസ്മയക്കാഴ്ച്ചകളുണ്ട്.

പ്രകൃതിരമണീയമായ കേളകം പഞ്ചായത്തില്‍ ഫാം ടൂറിസത്തിന് അനന്തസാധ്യതകളാണുള്ളതെന്ന് സാധ്യത പഠനം നടത്തിയ വിദഗ്ദ സംഘം മുമ്പ് കണ്ടെത്തിയിരുന്നു. മലകളും, പുഴകളും, വനങ്ങളും അതിര്‍ത്തി പങ്കിടുന്ന കേളകത്തെ കാര്‍ഷിക മേഖലയുടെ സാധ്യതകള്‍ കൂടി കൂട്ടിച്ചേര്‍ത്തതാണ് ഫാം ടൂറിസം .

കര്‍ഷകരുടെ വൈവിധ്യമാര്‍ന്ന കൃഷിയിടങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, വളര്‍ത്തു പക്ഷികള്‍, വളര്‍ത്തു മത്സ്യങ്ങള്‍, ഫാംഹൗസ് ഉല്‍പന്നങ്ങള്‍, കൂടാതെ മലകള്‍, വ്യൂ പോയന്‍റ്, ട്രക്കിങ്, പുഴകള്‍, പുഴയോരം, സ്വിമ്മിങ്, ബോട്ടിങ്, വനമേഖല, യോഗ, കളരി, കൂടാതെ കല- സംസ്കാരിക പരിപാടികള്‍, ആദിവാസി കലാരൂപങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് കേളകം ടൂറിസം.

ഈ മേഖലകളിലേക്കാണ് ദൂരദിക്കുകളില്‍ നിന്നുപോലും സഞ്ചാരികള്‍ സംഘങ്ങളായി എത്തി പാലുകാച്ചിമലയുടെ ദൃശ്യചാരുത നുകര്‍ന്ന് മടങ്ങുന്നത്.

Inflow of Tourists to Palukachi Hill

Next TV

Related Stories
 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

Apr 30, 2025 08:16 AM

ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

വയനാടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആറാട്ടുപ്പാറ , മകുടപ്പാറ, പക്ഷിപ്പാറ...

Read More >>
നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

Apr 29, 2025 09:14 PM

നീരൊഴുക്ക്‌ കുറഞ്ഞു; പാലരുവി വെള്ളച്ചാട്ടം താത്‌കാലികമായി അടച്ചു

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം....

Read More >>
മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

Apr 17, 2025 08:34 PM

മൈസൂരുവിലേക്കാണോ യാത്ര? എങ്കിൽ ഇവിടെ പോവാതിരിക്കല്ലേ, അമ്പരപ്പിക്കുന്ന സൗന്ദര്യവുമായി ബ്രിന്ദാവൻ ഗാർഡൻ

ദക്ഷിണേന്ത്യയിലെ പ്രമുഖ നദികളിലൊന്നായ കാവേരി നദിക്ക് കുറുകെയാണ് ഈ മനോഹരമായ ടെറസ് ഗാർഡൻ...

Read More >>
പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

Apr 15, 2025 10:27 PM

പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ച, പോകാം ചെമ്പ്ര മലയിലെ ഹൃദയതടാകത്തിലേക്ക്

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും...

Read More >>
Top Stories