സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന വിസ്മയക്കാഴ്ചകൾ കാണാൻ നിരവധി സ്ഥലങ്ങളാണ് വയനാട് ഉള്ളത്. വിനോദ സഞ്ചാരികളില്‍ ട്രക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്.

കാടും മലയും കീഴടക്കി ഉയരങ്ങള്‍ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും ലക്ഷ്യസ്ഥാനത്തെത്തിയാല്‍ കാണുന്ന കാഴ്ചകള്‍ മനസിനും ശരീരത്തിനും കുളിര്‍മയേകും. അത്തരത്തിൽ ട്രക്കിംഗിന് ഏറ്റവും പ്രശസ്തമായ ഇടമാണ് വയനാട് ജില്ലയിലെ ചെമ്പ്ര പീക്ക് അഥവാ ചെമ്പ്ര മല.
വയനാട് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് ചെമ്പ്ര. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്റര്‍ ഉയരത്തിലാണ് ചെമ്പ്ര സ്ഥിതി ചെയ്യുന്നത്. മനം കവരുന്ന പ്രകൃതിയാണ് ചെമ്പ്രയുടെ സവിശേഷത. അപൂര്‍വ സസ്യജാലങ്ങളുടെയും, വന്യജീവികളുടെയും വിഹാര വേദിയാണ് ഇവിടം. ചെമ്പ്രയുടെ മടിത്തട്ടിലെ ഹൃദയാകൃതിയിലുള്ള തടാകവും വെള്ളച്ചാട്ടവും സഞ്ചാരികളെ വരവേല്‍ക്കുന്നു.
ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം അവിസ്മരണീയമായ ഒരു കാഴ്ച തന്നെയാണ് പ്രദാനം ചെയ്യുന്നത്. അത്രയേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകം കാണാന്‍ നിരവധിയാളുകളാണ് ചെമ്പ്രയിലെത്തുന്നത്.
അഡ്വഞ്ചര്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ പ്രദേശമാണ് ചെമ്പ്ര. മുന്‍കൂര്‍ അനുമതി വാങ്ങണം. ഗൈഡുകള്‍ നയിക്കുന്ന സാഹസിക നടത്തം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
#Chembra #peak #wonderful #sight #nature #prepared
