(truevisionnews.com) ഓരോ ദിവസവും വിനോദ സഞ്ചാരികളുടെ ഒഴുക്കുള്ള സ്ഥലമാണ് കാരാപ്പുഴ ഡാം. പ്രകൃതിയോടിണങ്ങി നിൽക്കുന്ന പച്ചപ്പു നിറഞ്ഞ കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണിത്.വയനാട്ടിൽ വരുന്ന ഏതൊരാളും ആദ്യം പോകുന്ന സ്ഥലങ്ങളിലൊന്നാണ് കാരാപ്പുഴ ഡാം.

ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് കാരാപ്പുഴ അണക്കെട്ട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. സൗജന്യമായി ആസ്വദിക്കാവുന്ന കുട്ടികളുടെ പാര്‍ക്കിനുപുറമെ നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ ഒരുക്കിയ സാഹസിക റൈഡുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒരുവശത്ത് വൈവിധ്യമായ പൂക്കള്‍നിറഞ്ഞ ഉദ്യാനവും പൂക്കള്‍കൊണ്ടൊരുക്കിയ രാക്ഷസന്റെരൂപവും കൗതുകമുണർത്തും.
കുടുംബമായെത്തുന്നവര്‍ക്ക് ഒരു പകല്‍മുഴുവന്‍ ആസ്വദിക്കാവുന്നതരത്തില്‍ വികസിച്ചിരിക്കുന്നു കാരാപ്പുഴ ടൂറിസംകേന്ദ്രം. പർവതങ്ങളുടെയും വനങ്ങളുടെയും വിശാലമായ കാഴ്ചയാണ് ഈ അണക്കെട്ടിന്റെ മറ്റൊരു ആകർഷണം. ആറ് സാഹസിക റൈഡുകളാണ്കാരാപ്പുഴയില്‍ ഒരുക്കിയിട്ടുളളത്. കേരളത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള സിപ് ലൈനാണ് ഇതില്‍ ഏറ്റവും പ്രധാന ആകര്‍ഷകം.കാരാപ്പുഴ അണക്കെട്ടിന്റെ ഭംഗിയാസ്വദിച്ച് സിപ് ലൈനില്‍ ഒരേസമയം രണ്ടുപേര്‍ക്ക് സഞ്ചരിക്കാം.
മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനനിരക്ക്. ശനി ഞായർ ദിവസങ്ങളിലാണ് തിരക്കനുഭവപ്പെടുന്നത്. രാവിലെ ഒമ്പതുമണിമുതല്‍ വൈകീട്ട് ആറുമണിവരെയാണ് പ്രവേശനം. സൂര്യ പ്രകശം ഏൽക്കുന്നതിനാൽ സൺഗ്ലാസ്, തൊപ്പികൾ, സൺസ്ക്രീൻ തുടങ്ങിയവ ഉപയോഗിക്കുന്നത് അനുയോജ്യമാണ്. അണക്കെട്ട് പ്രദേശത്ത് പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ശിക്ഷാർഹമാണ്.
tourist place wayanad Karappuzha Dam
