ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും

 ആറാടാനായി ആറാട്ടുപാറ; വിനോദ സഞ്ചാരികൾക്ക് കാഴ്ചകളുടെ കൗതുകമുണർത്താൻ മകുടപ്പാറയും പക്ഷിപ്പാറയും
Apr 30, 2025 08:16 AM | By Anjali M T

(truevisionnews.com) കാടും കോടമഞ്ഞും അല്‍പ്പം ട്രക്കിംഗുമെല്ലാം കൂടിച്ചേരുന്ന സാഹസിക യാത്രകള്‍ എആർക്കാണ് ഇഷ്ടമല്ലാതിരിക്കുക. അത്തരത്തില്‍ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. താമരശ്ശേരി ചുരം കയറി വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ അനുഭവം ഒരുക്കി കാത്തിരിക്കുകയാണ് ആറാട്ടുപാറ. അഗ്രഭാഗത്ത് കിരീടംപോലെ കാണുന്ന മകുടപ്പാറയും പക്ഷി രൂപത്തില്‍ കൗതുകമുണര്‍ത്തുന്ന പക്ഷിപ്പാറയും ഇവിടെ എത്തിയാൽ കാണാം. വയനാട്ടിലെ ചീങ്ങേരമലയുടെയും കൊളഗപ്പാറ മലയുടെയും ഇടയിലാണ് ആറാട്ടുപാറയുടെ സ്ഥാനം. ഏത് നിമിഷവും ഉരുണ്ട് താഴെ വീഴുമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് മകുടപ്പാറയുള്ളത്. ഇതിന് തൊട്ടുതാഴെയായാണ് 'പറന്നുയരാന്‍ കാത്തുനില്‍ക്കുന്ന' തരത്തിലുള്ള പക്ഷിപ്പാറ. കാഴ്ചയുടെ അത്ഭുത വിരുന്നൊരുക്കി ഗുഹകളും ഇവിടെയുണ്ട്.

കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ 12 കിലോമീറ്റര്‍ സഞ്ചരിച്ച് മീനങ്ങാടി 54ല്‍ എത്തണം. ഇവിടെ നിന്ന് അമ്പലവയല്‍ റൂട്ടില്‍ നാല് കിലോമീറ്റര്‍ പോയാല്‍ കുമ്പളേരിയിലെ ആറാട്ടുപാറയിലെത്താം. മീനങ്ങാടിയില്‍ നിന്ന് ബസ്സിലാണ് യാത്രയെങ്കില്‍ എകെജി സ്റ്റോപ്പിലിറങ്ങണം. ഇവിടെ നിന്നും 500 മീറ്റര്‍ മാത്രം നടന്നാല്‍ ആറാട്ടുപാറയുടെ താഴെയെത്താം. സ്വകാര്യ വാഹനങ്ങളിലാണെങ്കില്‍ പാറയുടെ സമീപം വരെ പോകാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ചരിഞ്ഞ പാറക്കെട്ടിനുമുകളിലൂടെ 20 മിനിറ്റു കൊണ്ട് മലമുകളിലെത്താം. മുകളിലെത്തിക്കഴിഞ്ഞാൽ കാഴ്ചയുടെ ഒരു വിസ്മയം തന്നെയാണ് ഇവിടം സമ്മാനിക്കുക. സൂര്യോദയവും അസ്തമയും കാണാൻ നിരവധി പേർ ഇവിടേയ്ക്ക് എത്താറുണ്ട്. കാരാപ്പുഴ അണക്കെട്ടും അമ്പുകുത്തി, കൊളഗപ്പാറ, ഫാന്റം റോക്ക് മലകളും ഇവിടെയിരുന്ന് ആസ്വദിക്കാം.

Tourist places in Wayanad are Arattuppara, Makudappara, Pakshippara

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
Top Stories

//Truevisionall