(truevisionnews.com) നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചു. കിഴക്കൻമേഖലയിൽ വേനൽമഴ പെയ്തങ്കിലും വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതാണ് തിരിച്ചടിയായത്. ഇതോടെ വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നുപോലും സഞ്ചാരികൾക്ക് കുളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതോടെ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. ജലപാതത്തിലെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിനുമുൻപ് പൂർത്തിയാക്കാനും ഇടവേള നൽകേണ്ടതുണ്ട്.

ആര്യങ്കാവ് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. പച്ചപ്പു നിറഞ്ഞ ഭൂപ്രകൃതിയും മനോഹരമായ മരങ്ങളും ആസ്വദിക്കാം. ഏകദേശം 20 മിനിറ്റ് നീണ്ടുനിൽക്കുന്ന ഫോറസ്റ്റ് ബസ് യാത്ര നിങ്ങളെ വനത്തിലേക്ക് ആഴത്തിലേക്ക് കൊണ്ടുപോകുന്നു.
വെള്ളച്ചാട്ടത്തിന്റെയും അതിനു താഴെയുള്ള കുളത്തിന്റെയും ഔഷധസസ്യങ്ങളിൽ നിങ്ങൾക്ക് സ്വയം ഉന്മേഷം പ്രാപിക്കാം.മുകളിലെ വ്യൂ പോയിന്റിൽ നിന്ന് വെള്ളച്ചാട്ട കാഴ്ചകൾ ഓരോ യാത്രികരുടെയും കണ്ണിന് കുളിമയാണിയിക്കും. ഈ സ്ഥലം തികച്ചും അതിശയിപ്പിക്കുന്നതും എല്ലാവരും തീർച്ചയായും സന്ദർശിക്കേണ്ടതുമായ സ്ഥലമാണ്.
ദക്ഷിണ കേരളത്തിലെ തിരുവനന്തപുരത്തിനും കൊല്ലത്തിനും സമീപമുള്ള വെള്ളച്ചാട്ട അവധിക്കാല യാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ് പാലരുവി വെള്ളച്ചാട്ടം. എല്ലാവർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജലപാതം അടച്ചിടാറുണ്ടെങ്കിലും ഇത്തവണ സീസൺ നീണ്ടുപോകുകയായിരുന്നു. മഴക്കാലമാകുന്നതോടെ വീണ്ടും സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.
palaruvi water fall temporarily closed
